സ്ത്രീകൾക്കും ഇരുന്ന് ജോലി ചെയ്യുന്നവർക്കും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നല്ലൊരു യോഗാസനമാണ് ഇത്. സ്ത്രീശരീരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണല്ലോ ഇടുപ്പ്. അതുകൊണ്ട് തന്നെ ഇടുപ്പിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ദൈനംദിന ജീവിതത്തിലും ഗർഭധാരണത്തിനുമെല്ലാം പ്രധാനമാണ്. ഓഫിസിൽ കംപ്യൂട്ടറിനു മുന്നിൽ എപ്പോഴും ഇരിക്കുന്ന ഏതൊരു വ്യക്തിക്കും ആരോഗ്യപരമായി പല പ്രശ്നങ്ങളും നേരിടേണ്ടി വരും. അങ്ങനെയുള്ളവർക്ക് ചെയ്യാവുന്ന ഒരു യോഗാസനം കൂടിയാണിത്.
നട്ടെല്ലിനു പ്രശ്നമുള്ളവരും ഗർഭിണികളും ഈ യോഗാസനം ചെയ്യുന്നതിനു മുൻപ് വിദഗ്ധരുടെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്.വലതു തുടയുടെ അടിയിലും വയ്ക്കുക. ഇങ്ങനെ ഇരിക്കുന്ന പൊസിഷനെയാണ് സുഖാസനം എന്നു പറയുന്നത്. ശരീരത്തിൽ മുറുകിയിരിക്കുന്ന പേശികളെ അയവുവരുത്താനായി ഇടയ്ക്കിടെ ഇങ്ങനെ ചെയ്യാവുന്നതാണ്.
അതിനുശേഷം മുട്ട് മടക്കി, ഉപ്പൂറ്റിയിലൂന്നി വജ്രാസനത്തിൽ ഇരിക്കുക. ഇങ്ങനെ ഇരിക്കുമ്പോൾ നടുവ് വളയ്ക്കാതെ നിവർന്ന് ഇരിക്കണം. ശേഷം അന്നേ ദിവസം വീട്ടിലും ഓഫിസിലുള്ള സമ്മർദ്ദവും മറ്റു കാര്യങ്ങളുമെല്ലാം മനസ്സിൽ കൂടി കടന്നു പോകാൻ അനുവദിക്കുക. അതിനുശേഷം നിങ്ങളെ ദീർഘമായിട്ടുള്ള ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക.കുറേ നേരം ഇരുന്ന് ജോലി ചെയ്യുന്ന നടുവേദന ഉള്ളവർക്ക് ശരീരത്തിന് മൊത്തതിൽ ഒരു സ്ട്രെച്ച് വേണമെങ്കിൽ വീണ്ടും നമ്മൾ പതുക്കെ കാലുകൾ സ്ട്രെച്ച് ചെയ്ത് നമ്മുടെ ശരീരത്തിനെ വളരെ സാവധാനം കയ്യിൽ താങ്ങി നിർത്തുന്ന (കോബ്ര) രീതിയിൽ നിൽക്കുക. അതിനുശേഷം കാലിന്റെ തള്ളവിരലിന്റെ സഹായത്തോടു കൂടി നിങ്ങൾക്കു ചെയ്യാൻ സാധിച്ചാൽ നിങ്ങൾ പതുക്കെ പർവതാസന (mountain pose)ത്തിൽ നിൽക്കുക. അതിനു ശേഷം കാലുകൾ സ്റ്റെപ് ബൈ സ്റ്റെപ്പായി പഴയ പൊസിഷനിലേക്ക് തിരികെ വരികഇതു കഴിഞ്ഞ് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട പൊസിഷനാണ് ബദ്ധകോണാസനം (butterfly position) കാലുകൾ രണ്ടും പാദങ്ങളോട് ചേർത്ത് വച്ച് നിവർന്നിരുന്ന് ഇരുകാലുകൾ ചലിപ്പിക്കുക. പെൽവിസിന്റെ സ്ട്രെസ്സ് മുഴുവൻ ഈ ഒരു എക്സർസൈസിലൂടെ മാറ്റാൻ സാധിക്കും. അതുപോലെ ആർത്തവം ക്രമമാകാനും സഹായിക്കും. ശേഷം നമ്മൾ ശ്വാസം എടുത്തു കൊണ്ട് മുകളിലേക്ക് നോക്കി ശ്വാസം വിട്ടുകൊണ്ട് പതുക്കെ കാലിന്റെ തള്ളവിരലിൽ തൊടാനായി ശ്രമിക്കുകവീണ്ടും ഇരു കാലുകൾക്കും സ്ട്രെച്ച് കൊടുത്ത് മസില്സിനെ ഒന്നു കൂടി റിലാക്സ് ആക്കി പ്രാണായാമ അല്ലെങ്കിൽ നമ്മുടെ ബ്രീതിങ്ങിലേക്കു ശ്രദ്ധിക്കുക. കുറച്ചു നേരം നല്ല മ്യൂസിക്കൊക്കെ വച്ച് കണ്ണടച്ച് മൈൻഡ് ഫുൾ ആയി ഇരിക്കുക. അങ്ങനെ വീട്ടിൽ തന്നെ ഒരു കോർണർ ഉണ്ടാക്കി ഒരു 10–15 മിനിറ്റ് നിങ്ങൾക്കു വേണ്ടി മാത്രമായി ചെയ്തു നോക്കൂ. തീർച്ചയായിട്ടും നിങ്ങൾക്ക് അതിന്റെ ഫലം കിട്ടും
Advertisements
Advertisements
Advertisements
Advertisements
Advertisements