‘മനോരഥങ്ങൾ’ : 9 എംടി കഥകള്‍ 8 സംവിധായകര്‍ പ്രമുഖ അഭിനേതാക്കള്‍

Advertisements
Advertisements

91-ന്റെ നിറവില്‍ എം ടിയ്ക്ക് പിറന്നാള്‍ സമ്മാനമായി ‘മനോരഥങ്ങൾ’. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ മലയാള സിനിമയിലെ മുൻനിര സംവിധായകർ ഒരുക്കുന്ന ആന്തോളജിയുടെ ട്രെയ്‍ലർ റിലീസ് ചെയ്തു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ ഒന്‍പത് കഥകളുടെ ഗ്ലിംപ്സസ് കാണിച്ചു പോകുന്നുണ്ട്. ട്രെയ്‍ലറിന്റെ ഇന്‍ട്രോയില്‍ ഉലകനായകന്‍ കമല്‍ ഹാസനാണ് എത്തുന്നത്. പ്രത്യേക പരിപാടിയിലാണ് ട്രെയ്‍ലർ ലോഞ്ച് ചെയ്തത്. ഓണം റിലീസായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Advertisements

സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്,രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എം ടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി ശ്രീകാന്തും ചലച്ചിത്ര സമാഹാരത്തിലെ സംവിധായികയാണ്. സീരീസിൽ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്.

പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലിനെ നായകനാക്കി ‘ഓളവും തീരവും’, ബിജു മേനോൻ നായകനാവുന്ന ‘ശിലാലിഖിതം’, രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’, ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘ഷെർലക്ക്’, സന്തോഷ് ശിവന്റെ സിദ്ദിഖ് ചിത്രം ‘അഭയം തേടി’, നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി ജയരാജ് സംവിധാനത്തിലൊരുങ്ങുന്ന ‘സ്വർഗം തുറക്കുന്ന സമയം’, എംടിയുടെ മകൾ അശ്വതിയും സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു ആസിഫ് അലി, മധുബാല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’, പാർവതി തിരുവോത്ത് നായികയായെത്തുന്ന ശ്യാമ പ്രസാദ് ചിത്രം ‘കാഴ്ച’, രതീഷ് അമ്പാട്ടിന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയും ഒന്നിക്കുന്ന ‘കടൽക്കാറ്റ്’ എന്നിവയാണ് ആന്തോളജിയിലെ എംടി ചിത്രങ്ങള്‍. സീ 5-ലൂടെയാണ് ഓരോ സിനിമയായി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!