തടി കുറയ്ക്കാനായി പല വഴികളും സ്വീകരിക്കാറുള്ളവരാണ് നമ്മളിൽ പലരും. അവയിൽ ചിലതാണ് വ്യായാമം, ഡയറ്റ് എന്നിവ. ഡയറ്റ് ചെയ്യുന്നവർ ദിനചര്യയിൽ ഉൾപ്പെടുത്തുന്ന പ്രധാനമായ ഒരു ഡ്രിങ്ക് ആണ് ഗ്രീന ടീ.ഗ്രീൻ ടീ കുടിക്കാനായി പലരും ശ്രമിക്കാറുണ്ടെങ്കിലും അതിന്റെ രുചി പലർക്കും ഇഷ്ടപ്പെടാറില്ല. ഈ കടമ്പ കടക്കാനായി ഗ്രീൻ ടീയിൽ ചിലർ തേൻ, ചെറുനാരങ്ങ നീര്് തുടങ്ങിയവ ചേർക്കാറുണ്ട്. എന്നാൽ, ഇതിന് പകരം ഒരു നുള്ള് കഒരുമുളക് പൊടി ചേർക്കാനാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്നമ്മുടെ ആരോഗ്യത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് കുരുമുളക്. ഇതിലെ പെപ്പറിൻ എന്ന ഘടകത്തിന്റെ സാന്നിധ്യം വിവിധ പോഷകഗുണങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇത് കൂടാതെ, കുരുമുളകിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കും. ക്യാൻസർ വരാനുള്ള സാധ്യതകൾ കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും ഇത് സഹായിക്കും.
ചെറുകുടലിലെയും വൻകുടലിലെയും ആരോഗ്യത്തെ പരിപോഷിപ്പിക്കാൻ ഉത്തമമാണ് ഗ്രീൻ ടീ. ഇതിന് പുറമേ ചർമ സംരക്ഷണത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ബുദ്ധി വികാസത്തിനും അമിത വണ്ണം കുറയ്ക്കാനുമെല്ലാം ഗ്രീൻ ടീ സഹായിക്കുന്നു. അതിനാൽ തന്നെ ഇവ രണ്ടും ശരീരത്തിൽ എത്തുന്നത് നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നും വിദഗ്ദർ പറയുന്നു.