പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും ചെറുനാരങ്ങ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. ഭാരം നിയന്ത്രിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന ചെറുനാരങ്ങയിൽ വിറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും വേണ്ടുവോളമുണ്ട്. എന്നാൽ ചില ഭക്ഷണത്തിനൊപ്പം ചെറുനാരങ്ങ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ആയുർവേദത്തിൽ പറയുന്നതിങ്ങനെ.പാലും ചെറുനാരങ്ങയും കൂട്ടിക്കലർത്തി കഴിച്ചാൽ വയറിൽ അസ്വസ്ഥതയുണ്ടാകും. ഗ്യാസ്, ദഹനക്കേട്, ഡയേറിയ എന്നിവയ്‌ക്ക് കാരണമാകും. ചെറുനാരങ്ങയിലെ അസിഡിക് ഘടകങ്ങളാണ് ഇതിന് കാരണം. ചെറുനാരങ്ങയിലെ ആസിഡ് കണങ്ങൾ യോഗർട്ടിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു. അതിനാൽ നാരങ്ങയോടൊപ്പം യോഗർട്ട് കഴിച്ചാൽ തൈരിന്റേതായ ഗുണങ്ങൾ ശരീരത്തിന് ലഭിക്കാതെ വരും.
മത്സ്യത്തിലെ പോഷക ഘടകങ്ങളെ ചെറുനാരങ്ങയിലെ കണങ്ങൾ നശിപ്പിക്കും. മീൻ കഴിക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങൾ ലഭിക്കാതെയാകു വയറ്റിൽ കനം തോന്നിപ്പിക്കുകയും ദഹനക്കേട് ഉണ്ടാക്കുകയും ചെയ്യും. മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ദഹിക്കുന്നത് ചെറുനാരങ്ങയിലെ ആസിഡ് കണങ്ങൾ തടയുന്നു. ഇതുവഴി വയറിന് അസ്വസ്ഥത തോന്നുകയും ചെയ്യുന്നു.
മാത്രമല്ല ചെറുനാരങ്ങയുടെ അമിത ഉപയോഗം നെഞ്ചെരിച്ചിൽ, അസിഡിറ്റി, വായിൽ അൾസർ എന്നീ പ്രശ്നങ്ങൾക്ക് കാരണമാകും. നാരങ്ങയിൽ അസിഡിക് കണങ്ങളാണ് ഇതിനു കാരണം. അതിനാൽ ചെറുനാരങ്ങ മിതമായ അളവിൽ മാത്രമേ കഴിക്കാവൂ.