ശർക്കരയിട്ട ചായയോ, പഞ്ചസാരയിട്ട​തോ? ഏതാണ് ആരോഗ്യത്തിന് നല്ലത്…

Advertisements
Advertisements

ഇന്നത്തെ കാലത്ത് എല്ലാവരും ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ പുലർത്തുന്നവരാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ താൽപര്യപ്പെടുന്നവരും. ഒരു കപ്പ് ചൂട് ചായയുമായി ദിവസം തുടങ്ങാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. ചായ ആരോഗ്യകരമായ പാനീയമാണോ അല്ലയോ എന്നുള്ള ചർച്ചകൾ അവിടെ നിൽക്കട്ടെ, തൽകാലം നമുക്ക് ചായയിലെ മധുരത്തെ കുറിച്ച് പറയാം. ശർക്കരയിട്ട ചായയാണോ അതോ പഞ്ചസാരയിട്ട ചായയാണോ ഏറ്റവും നല്ലത് എന്ന് സംശയിക്കുന്നവരുണ്ടാകുവും നല്ലത് എന്ന് സംശയിക്കുന്നവരുണ്ടാകും. ചായ ആരോഗ്യകരമാക്കാനായി പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിക്കുന്ന ധാരാളം ആളുകളുണ്ട്. യഥാർഥത്തിൽ കരിമ്പിൽ നിന്ന് എടുക്കുന്ന സംസ്കരിക്കാത്ത പഞ്ചസാരയാണ് ശർക്കര. പലരും ഇത് ആരോഗ്യകരമാണെന്നാണ് കരുതുന്നത്. പോഷകഗുണങ്ങൾ പഞ്ചസാരയെ അപേക്ഷിച്ച് കൂടുതലാണ് ശർക്കരക്ക്. അതുപോലെ ഗ്ലൈസീമിക് ഇൻഡക്സ് കുറവും. ശർക്കരയിട്ടതാണെങ്കിലും ചായ അമിതമായി കുടിക്കുന്നവർ ചില കാര്യങ്ങൾ മനസിൽ വെക്കുന്നത് നല്ലതായിരിക്കും. അതെന്താണെന്ന് നോക്കാ മിനറലുകളും പോഷക ഘടകങ്ങളും ശരീരം ആഗിരണം ചെയ്യുന്നതിന് ചായ തടസ്സം നിൽക്കുന്നുണ്ട്. അത് ശർക്കരയിട്ട ചായയായാലും പഞ്ചസാരയിട്ടതായാലും ശരി. ചായ കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരു ഗുണവുമില്ല.

Advertisements
  1. ശർക്കരയായാലും പഞ്ചസാരയായാലും നിങ്ങളുടെ ശരീരത്തിലേക്ക് ഗ്ലൂക്കോസ് എവിടെ നിന്ന് ലഭിക്കുന്നത് എന്നതല്ല പ്രശ്നം. പഞ്ചസാരക്ക് പകരം ശർക്കര തെരഞ്ഞെടുത്താലും ഇൻസുലിൻ വർധിക്കുന്നത് കുറക്കാൻ കഴിയില്ല ശർക്കരയായാലും തേൻ ആയാലും ഒരിക്കലും പഞ്ചസാരക്ക് പകരമായി ഉപയോഗിക്കുന്നത് കൊണ്ട് കാര്യമില്ലെന്നും ന്യൂട്രീഷനിസ്റ്റുകൾ പറയുന്നുണ്ട്. അതേസമയം, ചായ ഒഴിവാക്കിയാൽ പലതുണ്ട് കാര്യം. നമ്മുടെ ശരീരത്തിലേക്ക് പോഷകങ്ങളും മിനറലുകളും ശരിയായി ആഗിരണം ചെയ്യാൻ സാധിക്കുമെന്ന് ആയുർവേദ വിദഗ്ധൻ ഡോ. ദിക്സ ഭവ്സർ സവാലിയ പറയുന്നു. ഉറക്കമെഴുന്നേറ്റയുടൻ ചായ കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്നാണ് ഡോക്ടർ പറയുന്നത്. ഒഴിഞ്ഞ വയറിലേക്ക് കഫീൻ എത്തുന്നത് കോർട്ടിസോൾ ഉൽപ്പാദനത്തെ തടസ്സപ്പെടുത്തും. അത് ഉൽക്കണ്ഠ പോലുള്ള പ്രശ്നങ്ങൾക്കും ഇടയാക്കും.

ചായ ഒരു അസിഡിക് പാനീയമാണ്. ദഹനത്തിന് അത് പ്രശ്നമുണ്ടാക്കും. അതായത് നിങ്ങൾ ചായക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിൽ അത് ദഹിക്കാൻ ഒരുപാട് സമയമെടുക്കും. അതുപോലെ ചായക്കൊപ്പമാണ് അയേൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതെങ്കിൽ അത് ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ കഴിയില്ല. അതായത് ചായ നിർബന്ധമുള്ളവർ ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പോ, അതിനു ശേഷമോ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.വൈകീട്ട് നാലുമണിക്ക് ശേഷം ചായ കുടി ഒഴിവാക്കണമെന്നും വിദഗ്ധരുടെ നിർദേശമുണ്ട്. കഫീൻ ഉറക്ക പ്രശ്നങ്ങളുണ്ടാക്കും എന്നതിനാൽ ആണിത്. ഉറങ്ങുന്നതിന് 10 മണിക്കൂർ മുമ്പ് ചായ കുടിക്കുന്നത് ഒഴിവാക്കണം. എന്നാൽ മാത്രമേ നല്ല ഉറക്കം ലഭിക്കുകയുള്ളൂ. ദഹനത്തിനും നല്ലതാണ്. ചായ കുടിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ കൂടി മനസിൽ വെച്ചാൽ ആരോഗ്യത്തിന് അത്യുത്തമം.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!