കാണാൻ ഒരു ലുക്ക് ഇല്ലന്നേയുള്ളൂ, ഭയങ്കര ഔഷധഗുണമാണ്’; സ്ഥലമില്ലാത്തവർക്കും നടാം ഇന്ത്യൻ ബ്ലാക്ക്ബെറി

Advertisements
Advertisements

ഇന്ത്യൻ ബ്ലാക്ക്ബെറി എന്നും ജാവാ പ്ലം എന്നും ഞാവൽപഴത്തിനു പേരുണ്ട്. ശാസ്ത്രനാമം Syzygium Cumini. 30 മീറ്റർവരെ ഉയരത്തിൽ വളരുന്ന മരമാണ് ഞാവൽ. വിത്തുവഴി മുളയ്ക്കുന്നവ കായ്ക്കാൻ കൂടുതൽ കാലമെടുക്കും. എന്നാൽ, നഴ്സറികളിൽ ലഭ്യമായ വെള്ള ഞാവൽ 3–4 വർഷം കൊണ്ടു കായ്ക്കും. പഴത്തിനു നേരിയ മധുരവുമുണ്ട്.
വൈറ്റമിൻ സി, പൊട്ടാസ്യം, ഇരുമ്പ്, നാരുകൾ എന്നിവയെല്ലാം ഞാവൽപഴത്തിലുണ്ട്. സാധാരണ പഴവർഗങ്ങളെക്കാൾ കൂടുതൽ നിരോക്സീകാരികളും. ഞാവൽപഴവും കുരുവും പ്രമേഹ നിയന്ത്രണത്തിനു നന്ന്. ഞാവൽപഴനീര് പ്രമേഹരോഗികള്‍ക്കു ദാഹമകറ്റാന്‍ യോജ്യം. വേറെയുണ്ട് ആരോഗ്യഗുണങ്ങൾ: ഹൃദയാരോഗ്യം സംരക്ഷിക്കും, ദഹനപ്രശ്നങ്ങൾ നീക്കും, മലബന്ധം ഒഴിവാക്കും, വൃക്ക, കരൾ എന്നിവയെ ശുദ്ധീകരിക്കും, ത്വക്കിന്റെ തിളക്കം കൂട്ടും, ചീത്ത കൊഴുപ്പ് കുറയ്ക്കും. ഞാവൽ ഇലകളുടെ ചാരം മോണകൾക്കു കരുത്തും നൽകും.
ഉഷ്ണമേഖല–അർധ ഉഷ്ണമേഖല വിളയാണിത്. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലമാണ് കൃഷിക്കു യോജ്യം. എല്ലാത്തരം മണ്ണിലും വളരുമെങ്കിലും മണൽ കലർന്ന പശിമരാശി മണ്ണാണ് കൂടുതൽ നല്ലത്. നേരിയ അമ്ലത്വമുള്ള മണ്ണാണു വേണ്ടത്. മണ്ണിലെ നീർവാർച്ച പ്രധാന ഘടകമാണ്. 
സ്ഥലമില്ലാത്തവർക്ക് രണ്ടര അടിയെങ്കിലും ആഴമുള്ള, കട്ടിയുള്ള ഡ്രമ്മുകളിൽ തൈ നടാം. ഒട്ടുതൈകൾ വേഗം കായ്ക്കും. വിളവെടുത്ത് 2 ആഴ്ചയ്ക്കുള്ളിൽ വിത്തുകൾ പാകണം. പാകി 10–14 ദിവസങ്ങൾക്കുള്ളിൽ കിളിർക്കും (ചട്ടികളിൽ നട്ടുവളർത്തി ഒരു വർഷത്തിനുശേഷം നിലത്തു നട്ടാൽ വളർച്ച ത്വരിതപ്പെടുത്താം). പ്രധാന കൃഷിയിടത്തിൽ 8×8 മീറ്റർ അകലത്തിലും 1x1x1 ആഴത്തിലും കുഴികളെടുത്ത് മേൽമണ്ണും ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകവും ചേർത്ത് തൈകൾ നടാം. തുടർ വർഷങ്ങളി കായ്ഫലമെത്താത്ത മരങ്ങൾക്ക് 20 കിലോയും കായ്ച്ച മരങ്ങൾക്ക് 60 കിലോയും വീതം ട്രൈക്കോ ഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകം നൽകാം. വളം അധികമായാൽ കായികവളർച്ച കൂടും, കായ്ക്കാതിരിക്കും.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!