വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും പോഷകങ്ങളാൽ സമ്പന്നമാണ് കാടമുട്ട. അതിനാൽ ദിവസവും കാടമുട്ട കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടകളുടെ നായകനായ കാടമുട്ട ചിലപ്പോൾ വില്ലനായി മാറും.
ഒട്ടുമിക്ക കാടമുട്ടകളും പാസ്ചറൈസ് ചെയ്യാത്തവയാണ്, അതിനാൽ മുട്ടകളുടെ തോടിൽ അടങ്ങിയിരിക്കുന്ന ദോഷകരമായ ബാക്ടീരിയകൾ ആരോഗ്യത്തിന് ദോഷം ചെയ്തേക്കാം. അതുകൊണ്ടുതന്നെ ഗർഭിണികൾ കാടമുട്ട ഒഴിവാക്കുന്നതാണ് നല്ലത്. രോഗപ്രതിരോധ ശേഷി കുറവുള്ളവരും ദുർബലമായ ആരോഗ്യാവസ്ഥയിലൂടെ കടന്നുപോകുന്നവരും കാടമുട്ട ഒഴിവാക്കാൻ ശ്രദ്ധിക്കു കൂടാതെ കോഴിമുട്ട അലർജിയുള്ള വ്യക്തികൾ കാടമുട്ടയും ഒഴിവാക്കേണ്ടതാണ്. അത്തരക്കാർ ഡോക്ടറോട് ചോദിച്ച് പരിശോധനകൾ നടത്തി കാടമുട്ട അലർജിയുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം കഴിക്കുക. അല്ലാത്ത വിഭാഗം ആളുകൾക്ക് ദിവസവും കാടമുട്ട കഴിക്കാവുന്നതാണ്.
മുട്ടകളിൽ നായകൻ, സൂക്ഷിച്ചില്ലെങ്കിൽ വില്ലനാകും; കാടമുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Advertisements
Advertisements
Advertisements
Advertisements
Advertisements