വാടക കെട്ടിടങ്ങൾക്ക് 18 ശതമാനം ജിഎസ്ടി നികുതി വരുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം ചെറുകിട വ്യാപാര മേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി അഭിപ്രായപ്പെട്ടു. ഇതിനെതിരായ സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 10 മണിക്ക് ജിഎസ്ടി ഓഫീസിലേക്ക് മാർച്ച് നടത്തും. ചെറുകിട വ്യാപാരമേഖല ഇതിനകം തന്നെ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിലാണ് ഈ നികുതി നിർദേശം. വ്യാപാരികളുടെ വരുമാനം കുറയുന്നതും ചെലവുകൾ കൂടുന്നതുമായ സാഹചര്യത്തിൽ അധിക നികുതിഭാരം വഹിക്കാൻ സാധിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതിയുടെ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വാടകക്കെട്ടിടങ്ങളിൽ നടക്കുന്ന വ്യാപാര പ്രവർത്തനങ്ങളിൽ നേരത്തെ തന്നെ ചെലവ് കൂടിയ സാഹചര്യത്തിൽ 18% നികുതി ഒരേ സമയം ചെറുകിട വ്യാപാരികളെ ആഘാതമേൽപ്പിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു. സർക്കാർ നികുതി നിർദേശം പുനഃപരിശോധിച്ച് ചെറുകിട വ്യാപാര മേഖലയുടെ അടിയന്തര ആവശ്യങ്ങളെ മാന്യമായി പരിഗണിക്കണമെന്നും, ഈ പുതിയ നികുതി നിർദേശം റദ്ദാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ചെറുകിട വ്യാപാരികൾക്ക് പ്രത്യേക സഹായ പദ്ധതികൾ നടപ്പിലാക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്ന വിധത്തിൽ നികുതിരഹിത വഴികൾ കണ്ടെത്തുന്നതിനും സർക്കാർ ശ്രദ്ധിക്കണമെന്നും സമിതി യോഗം സൂചിപ്പിച്ചു. വിവിധ മേഖലകളിൽ വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾ അതീവ ഗൗരവമുള്ളതാണെന്ന് സൂചിപ്പിച്ച സമിതി, ജിഎസ്ടി കൗൺസിലിന്റെ ഈ തീരുമാനം മാറ്റണമെന്നും, വരുംദിവസങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ നടത്തുന്നതും ഉൾപ്പെടെയുള്ള നടപടികൾ നടത്തുമെന്ന് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ മഹാഭൂരിപക്ഷം വ്യാപാരികളും വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിടം, ഭൂമി എന്നിവയുടെ വാടക നൽകുമ്പോൾ വാടക നൽകുന്ന സ്ഥാപന ഉടമ വാടകയുടെ 18 ശതമാനം നികുതി അടയ്ക്കണമെന്നതാണ് പുതിയ വ്യവസ്ഥ. വാടകക്കാരന് ഇൻപുട്ട് ക്ലെയിം ചെയ്യാവുന്ന രജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് ഇൻപുട്ട് ക്ലെയിം ചെയ്യാം. എന്നാൽ മറ്റുള്ളവർ വാടകയുടെ 18 ശതമാനം ജിഎസ്ടി വാടകക്കാരൻതന്നെ അടയ്ക്കേണ്ടിവരും. കുടുംബാംഗങ്ങൾ കെട്ടിടം സൗജന്യമായി വാടകക്കാരന് നൽകിയാൽപ്പോലും ജിഎസ്ടി നിയമത്തിലെ വകുപ്പ് 15 പ്രകാരം വാടകത്തുക കണക്കാകുകയും 18 ശതമാനം നികുതി വാടകക്കാരൻ അടയ്ക്കുകയും ചെയ്യണം. ഇക്കാര്യങ്ങളുന്നയിച്ച് യോജിക്കാൻ കഴിയുന്ന വ്യക്തികളും സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം നടത്തും. അതിന്റെ ഭാഗമായാണ് ജിഎസ്ടി ഓഫീസ് മാർച്ചെന്നും ഭാരവാഹികൾ പറഞ്ഞു
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
ആധാർ വിവരങ്ങൾ വാട്സ് ആപ്പ്, ഇ മെയിൽ വഴി ഷെയർ ചെയ്യരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
- Press Link
- August 24, 2023
- 0
Post Views: 3 ആധാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഷെയർ ചെയ്യണമെന്ന് പറഞ്ഞ് ഇ മെയിലുകളോ, വാട്സ് ആപ്പ് സന്ദേശങ്ങളോ ലഭിക്കുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. കാരണം അത്തരം സന്ദേശങ്ങളെ സൂക്ഷിക്കണമെന്നും, അത് തട്ടിപ്പ് മാത്രമാണെന്നുമുള്ള മുന്നറിയിപ്പാണ് കേന്ദ്രസർക്കാർ നൽകുന്നത്. […]