അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതില്‍ 4,17,864 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 99.70 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ തവണ ഇത് 99.26 ശതമാനമായിരുന്നു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 68,604. കഴിഞ്ഞ വര്‍ഷം 44,363 വിദ്യാര്‍ഥികള്‍ക്കായിരുന്നു എല്ലാ വിഷയങ്ങളിലും എ പ്ലസ്. വിജയശതമാനം ഏറ്റവും കൂടുതല്‍ ഉള്ള റവന്യു ജില്ല കണ്ണൂര്‍ ജില്ല. വിജയശതമാനം ഏറ്റവും കുറവുള്ള റവന്യു ജില്ല വയനാട്.
പരീക്ഷാഫലം അറിയാന്‍ സന്ദര്‍ശിക്കേണ്ട സൈറ്റുകള്‍ (വൈകിട്ട് നാല് മുതല്‍ ഫലം ഔദ്യോഗിക വെബ്
സൈറ്റുകളില്‍
ലഭിക്കും)
results.kite.kerala.gov.in