ടോക്യോ> ബലാത്സംഗത്തെ പുനർനിർവചിച്ചും ലൈംഗികബന്ധത്തിന് സമ്മതം നൽകാവുന്ന പ്രായം ഉയർത്തിയും നിയമം ഭേദഗതി ചെയ്‌ത് ജപ്പാൻ. ബലാത്സംഗത്തിന്റെ നിർവചനം ‘ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധം’ എന്നതിൽനിന്ന് ‘ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധം’ എന്നാക്കി. ലൈംഗികബന്ധത്തിന് സമ്മതം നൽകാവുന്ന ഏറ്റവും കുറഞ്ഞ പ്രായം 13ൽ നിന്ന് 16 ആക്കി. ഇത് വ്യക്തമാക്കുന്ന നിയമം പാർലമെന്റിന്റെ ഉപരിസഭ പാസാക്കി.
ലൈംഗികബന്ധത്തിന് സമ്മതം നൽകാവുന്ന ഏറ്റവും കുറഞ്ഞ പ്രായമുള്ള രാജ്യങ്ങളിൽ ഒന്നായിരുന്നു ജപ്പാൻ. ബ്രിട്ടനിൽ ഇത് പതിനാറും ഫ്രാൻസിൽ പതിനഞ്ചും ജർമനിയിലും ചൈനയിലും പതിനാലുമാണ്. ബലാത്സംഗം റിപ്പോർട്ട് ചെയ്യേണ്ട കാലയളവ് കുറ്റകൃത്യം നടന്ന് പത്തുവർഷമായിരുന്നത് 15 ആക്കി ഉയർത്തി. ഒളിക്യാമറയിലൂടെ ലൈംഗികവേഴ്ചകൾ ചിത്രീകരിച്ച് പ്രദർശിപ്പിക്കുന്നതും കുറ്റകരമാക്കിയിട്ടുണ്ട്.