ഉന്മേഷം പ്രദാനം ചെയ്യുന്ന ഒരു പാനീയമാണ് ചായ. അതിൽ ഒരു ഏലയ്‌ക്ക കൂടി ചേർത്താൽ ഉന്മേഷം രണ്ടിരട്ടിയായി വർദ്ധിക്കുന്നു. എന്നാൽ ഏലയ്‌ക്ക ചേർത്ത ചായ കുടിക്കുന്നത് ശരീരത്തിന് നല്ലതാണോ? അറിയാം..
ധാരാളം ഔഷധ ഗുണങ്ങളടങ്ങിയ ഒന്നാണ് ഏലയ്‌ക്ക. ഇതിട്ട് ചായ തയ്യാറാക്കി കുടിക്കുമ്പോൾ അതിന്റെ ഗുണവും മണവുമെല്ലാം ലഭിക്കുന്നു. വളരെയധികം ഊർജസ്വലതോടെ ഒരു ദിവസം മുഴുവനും പ്രവർത്തിക്കാൻ നമുക്ക് സാധിക്കുന്നു. ദഹനക്കേടകറ്റി ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുന്ന ഒന്നാണ് ഏലയ്‌ക്ക. ഈ സുഗന്ധവ്യഞ്ജനം വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം കുടിക്കുന്നതും ശരീരത്തിന് ഏറെ നല്ലതാണ്.
ദഹന പ്രശ്‌നങ്ങളകറ്റുന്ന വൊലാടൈൽ ഓയിൽ, ഫാറ്റി ഓയിൽ എന്നിവ ഏലയ്‌ക്കയിൽ ധാരാളം അടങ്ങിയിരിക്കുന്നു. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകരമാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഏലയ്‌ക്ക ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോൾ നീക്കം ചെയ്ത് കൊഴുപ്പിന്റെ അളവ് കുറയ്‌ക്കുന്നതിനും ഏലയ്‌ക്കാ ചായയോ ഏലയ്‌ക്കാ ഏലയ്‌ക്ക ഇട്ട പാനീയം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഏലയ്‌ക്ക ശരീരത്തിന് ഗുണങ്ങൾ പ്രദാനം ചെയ്യുമെങ്കിലും ശ്രദ്ധിക്കേണ്ടതായി പല കാര്യങ്ങളുണ്ട്. ഏലയ്‌ക്ക അമിതമായി പാനീയങ്ങളിൽ ചേർക്കാതെ ശ്രദ്ധിക്കണം. പലരും ഇതിന്റെ തൊലി കളയാതെയാണ് പാനീയങ്ങളിൽ ചേർക്കാറുള്ളത്. എന്നാൽ കീടനാശിനികൾ തളിച്ച് വരുന്ന ഏലയ്‌ക്ക നേരിട്ട് പാനീയങ്ങളിലേക്ക് ചേർക്കുമ്പോൾ അത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. അതിനാൽ ഏലയ്‌ക്ക തൊലി കളഞ്ഞ് നന്നായി പൊടിച്ച ശേഷം പാനീയങ്ങളിൽ ചേർത്തു കൊടുക്കുക.