സന്ധിവാതവും കാരണങ്ങളും

Advertisements
Advertisements

സന്ധിവാതവും കാരണങ്ങളും

സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യസമില്ലാതെ നമ്മളെ അലട്ടുന്ന ഒന്നാണ് സന്ധിവാതം. പലതരം സന്ധിവാതമുണ്ട്. സന്ധികൾക്ക് ഉണ്ടാകുന്ന വീക്കമാണ് സന്ധിവാതം. കഠിനമായ വേദനയാണ് രോഗലക്ഷണം. എന്നാല്‍ പുരുഷന്മാരെക്കാളും കൂടുതല്‍ സ്ത്രീകള്‍ക്കാണ് ഇത് കൂടുതലായി പിടിപെടുന്നത്. ഇതില്‍ തന്നെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റ്യുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ല്യൂപസ് പോലുളള ചിലത് കൂടുതലായി വരുന്നത് സ്ത്രീകള്‍ക്കാണെന്ന് പറയാം. വാതം കൂടുതലായി സ്ത്രീകള്‍ക്ക് വരുന്നതിന് കാരണങ്ങള്‍ പലതാണ്. അതിന്റെ കാരണങ്ങള്‍ക്ക് എന്തൊക്കയാണ് എന്ന് നോക്കാം.

ഭാരം കൂടുന്നതിനാല്‍

ഇതിന് പുറമേ ലൈഫ്‌സ്റ്റൈലും ശാരീരികമായ കാര്യങ്ങളുമെല്ലാം തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. സ്ത്രീകളില്‍ അരക്കെട്ടിന് പൊതുവേ വലിപ്പമേറെയാണ്. ഇത് കാല്‍മുട്ടുകളില്‍ കൂടുതല്‍ മര്‍ദ്ദമേല്പിക്കുന്നു. ഇത് എല്ലുതേയ്മാനം പോലുള്ള കാര്യങ്ങള്‍ക്ക് ഇടയാക്കുന്നു. പ്രത്യേകിച്ചും തുടര്‍ച്ചയായി ഇതേ ഭാഗങ്ങളില്‍ സ്‌ട്രെസ് നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍. ഗര്‍ഭകാലത്ത് ഭാരം കൂടുന്നതിനാല്‍ ഇത്തരം അവസ്ഥയ്ക്ക് സാധ്യതയേറെയാണ്. ഇതിനാല്‍ തന്നെ എല്ലുതേയ്മാനത്തിന് ഇത്തരത്തിലും അല്ലാതെയുമുള്ള തൂക്കം കൂടുന്നതും ഒരു പ്രധാനപ്പെട്ട കാരണമാണ്.

സൈക്കോ സോഷ്യല്‍ കാരണങ്ങളും

സൈക്കോ സോഷ്യല്‍ കാരണങ്ങളും സ്ത്രീകള്‍ക്ക് ഇത്തരം പ്രശ്നമുണ്ടാകാനുളള സാധ്യതയാണ്. സ്ത്രീകള്‍ പലപ്പോഴും കുടുംബത്തിന് മുന്‍ഗണന നല്‍കി സ്വന്തം ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിയ്ക്കുന്നതാണ് പതിവ്. വേണ്ട സമയത്ത് ഈ പ്രശ്‌നം ചികിത്സിയ്ക്കാതിരുന്നാല്‍ പ്രശ്‌നസാധ്യതയേറും. ഇതിനാല്‍ ഈ പ്രശ്‌നം വരാതിരിയ്ക്കാന്‍ സ്ത്രീകള്‍ തന്നെ ശ്രദ്ധിയ്ക്കുക. കൃത്യമായ വ്യായാമം പ്രധാനമാണ്. ആരോഗ്യകരമായ ശരീരഭാരം നില നിര്‍ത്തുകയെന്നതും ഏറെ പ്രധാനം തന്നെ. ശരീരത്തില്‍ ഉണ്ടാകുന്ന പോഷകക്കുറവുകള്‍ ഇതിന് ഒരു കാരണമാണ്. അതായത്, മഗ്നീഷ്യം, വിറ്റാമിന്‍-ഡി എന്നിവയുടെയെല്ലാം അഭാവം സന്ധിവാതത്തിലേയ്ക്ക് നയിക്കുന്നുണ്ട്. ശരീരത്തില്‍ വീക്കം ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും അതോടൊപ്പം തന്നെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടണം.

ആര്‍ത്തവ വിരാമശേഷം

ഇതിന് പ്രധാന കാരണമായി വരുന്ന ഒന്ന് ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ്. ഇത് മെനോപോസ് ശേഷമാണ് പലപ്പോഴും സംഭവിയ്ക്കുന്നത്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതാണ് ഇതിന് കാരണം. ഈസ്ട്രജന് വീക്കം ചെറുത്തു നില്‍ക്കാനുള്ള ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഈസ്ട്രജന്‍ കുറയുമ്പോള്‍ എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറെയാണ്. ഇതിനാലാണ് ആര്‍ത്തവ വിരാമശേഷം സ്ത്രീകള്‍ക്ക് എല്ല് തേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറുന്നതും.

സന്ധികളില്‍

റ്യുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുള്ള ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ സ്ത്രീകളിലാണ് കൂടുതലായി വരുന്നത്. ഇതിനും കാരണമുണ്ട്. സ്ത്രീകളില്‍ രോഗ പ്രതിരോധശേഷി കൂടുതലാണ്. ഇതിനാല്‍ തന്നെ രോഗങ്ങളെ പ്രതിരോധിയ്ക്കാന്‍ സാധിയ്ക്കുകയും ചെയ്യും. ഇതിനാല്‍ തന്നെ ഇവരില്‍ ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍ക്ക് സാധ്യതയേറെയാണ്. ഇത് സന്ധികളിലാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത്. വേദനയും തളര്‍ച്ചയും സന്ധികളില്‍ വൈകല്യങ്ങളുമുണ്ടാക്കുന്നു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!