സാമ്പാറിലെയും അവിയലിലെയും പ്രധാനിയാണ് മുരിങ്ങക്കായ. എന്നാൽ ഈ രണ്ട് വിഭവങ്ങളിൽ മാത്രമായി നാം മുരിങ്ങക്കായയെ ഒതുക്കി നിർത്താറുണ്ട്. മുരിങ്ങയില കൊണ്ട് കറിയും തോരനുമെല്ലാം വച്ച് ഇടയ്ക്കിടെ കഴിക്കുമെങ്കിലും മുരുങ്ങക്കായയോട് അത്രയ്ക്ക് പ്രിയം ആരും കാണിക്കാറില്ല. എന്നാൽ മുരിങ്ങക്കായയെ സ്ഥിരമുള്ള ഭക്ഷണത്തിൽ നിന്നും മാറ്റിനിർത്തുന്നവർ ചില കാര്യങ്ങൾ അറിയുന്നത് നന്നായിരിക്കും.
മുരിങ്ങ പോലെ തന്നെ ആരോഗ്യഗുണത്തിൽ ഏറ്റവും മുൻപിൽ തന്നെയാണ് മുരിങ്ങിക്കായയുടെ സ്ഥാനം. ഷുഗറുള്ളവർ ആഴ്ചയിൽ നാല് ദിവസമെങ്കിലും മുരിങ്ങക്കായ കഴിക്കന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടുന്നതിന് സഹായിക്കും. പിത്താശയത്തിന്റെ പ്രവർത്തനം മികച്ചതാക്കാനും മുരിങ്ങക്കായയ്ക്ക് കഴിയും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മുരിങ്ങക്കായയ്ക്ക് കഴിയും. കാരണം വിറ്റാമിൻ സിയുടെ കലവറയാണ് മുരിങ്ങക്കായ. ആന്റീ ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ അണുബാധകൾ തടയാനും മുരിങ്ങക്കായയ്ക്ക് കഴിയും.
ദഹന പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരം ആണ് മുരിങ്ങക്കായ. ഫൈബർ ധാരാളം അടങ്ങിയ മുരിങ്ങക്കായ മലവിസർജ്ജനം കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു. നിയാസിൻ, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി 12 എന്നിവപോലുള്ള മറ്റ് ബി വിറ്റാമിനുകളും മുരിങ്ങക്കായയിൽ അടങ്ങിയിരിക്കുന്നു