നട്‌സുകള്‍ കഴിക്കുന്നത് ശരീരത്തിന് വലിയരീതിയില്‍ ഗുണം ചെയ്യും. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഒന്നാണ് ബദാം. ദിവസം മൂന്ന് ബദാം വീതം കഴിക്കുന്നത് ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും. ഇങ്ങനെ കഴിക്കുന്നതുകൊണ്ടുള്ള ഗുണം അറിഞ്ഞിരിക്കാം.
ബദാം കുതിര്‍ത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. ബദാമില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ബദാം നല്ലൊരു പ്രീബയോട്ടിക് ഭക്ഷണം കൂടിയാണ്. അതിനാല്‍ ബദാം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യവും ഫോസ്ഫറസും ഇതിലുണ്ട്. നാരുകള്‍ അടങ്ങിയിരിക്കുന്ന ഇത് വിശപ്പിനെ കുറയ്ക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇത് നല്ലൊരു ഭക്ഷണമാണ്. വിശപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.
പ്രോട്ടീന്‍ അടങ്ങിയ ബദാം വിറ്റാമിന്‍ ഇ കൊണ്ടും സമ്പന്നമാണ്. ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മത്തിന് തിളക്കമേകാന്‍ സഹായിക്കും. ബയോട്ടിനും ഫാറ്റി ആസിഡും അടങ്ങിയ ഇവ തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.
നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ ഇത് കഴിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ബദാം ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഗ്ലൈസമിക് സൂചിക കുറവായ ഒന്നാണ് ബദാം. അതിനാല്‍ ഇവ കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി കൂട്ടാന്‍ ഗുണം ചെയ്യും. കുട്ടികള്‍ക്കും പതിവായി ബദാം കുതിര്‍ത്ത് നല്‍കാം.
Advertisements
Advertisements
Advertisements
Advertisements
Advertisements