ചെന്നൈ: ട്രെയിന്‍ പാളത്തില്‍ തലവെച്ചു കിടന്നതിന് നടനും തിരുച്ചിറപ്പള്ളിയിലെ ലാല്‍?ഗുഡി മണ്ഡലം സ്ഥാനാര്‍ഥിയുമായ മന്‍സൂര്‍ അലി ഖാന്റെ പേരില്‍ കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മന്‍സൂര്‍ അലി ഖാന്‍ റെയില്‍വേ ട്രാക്കില്‍ തലവെച്ചു കിടന്നത്. പാളത്തില്‍ അതിക്രമിച്ചു കടന്ന് തടസമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് നടനെതിരെ കേസെടുത്തത്.
1989 ലെ റെയില്‍വേ ആക്ടിലെ സെക്ഷന്‍ 147, 145 (ബി) പ്രകാരമാണ് തിരുച്ചിറപ്പള്ളി ആര്‍പിഎഫ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനടുത്തുള്ള പാളത്തിലായിരുന്നു സംഭവം. പൊലീസ് എത്തിയാണ് നടനെ ട്രാക്കില്‍ നിന്ന് മാറ്റിയത്.1953 ല്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധി കല്ലക്കുടി പാളത്തില്‍ തലവെച്ചത് വലിയ സംഭവമായിരുന്നു. കല്ലക്കുടിയില്‍ എത്തിയപ്പോള്‍ കരുണാനിധിയുടെ പ്രതിഷേധം മനസ്സിലെത്തിയെന്നും പ്രചാരണത്തിന്റെ ഭാഗമായി അത് പുനരവതരിപ്പിക്കുകയായിരുന്നുവെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.
ഇന്ത്യ ജനനായക പുലികള്‍ കക്ഷി എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയ മന്‍സൂര്‍ അലി ഖാന്‍ തിങ്കളാഴ്ചയാണ് ലാല്‍ഗുഡിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ഇവിടെ താമസിച്ചു കൊണ്ട് വീടുകള്‍തോറും പ്രചാരണം തുടരുകയാണ് അദ്ദേഹം.
‘കരുണാനിധി ആകാൻ നോക്കിയതാ…’; ട്രെയിൻ പാളത്തിൽ തലവെച്ചു കിടന്നു, നടൻ മൻസൂർ അലി ഖാന്റെ പേരിൽ കേസ്








