മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ് പ്രേമലു. ചിത്രം ബോക്‌സ് ഓഫീസില്‍ കുറിച്ചത് സമാനതകളില്ലാത്ത വിജയമായിരുന്നു. കേരളത്തിന്റേയും മലയാളത്തിന്റേയും അതിര്‍ത്തികള്‍ക്കപ്പുറത്തും പ്രേമലു വലിയ വിജയമായിരുന്നു. ചിത്രത്തിലൂടെ മമിത ബൈജു പാന്‍ ഇന്ത്യന്‍ താരമായപ്പോള്‍ മലയാളത്തിലെ യുവനടന്മാരുടെ പട്ടികയിലെ മുന്‍നിരക്കാരനായി നസ്ലെനും മാറി.ഗിരീഷ് എഡിയുടെ സംവിധായക മികവില്‍ പുറത്തിറങ്ങിയ ചിത്രത്തെ പ്രശംസിച്ച് സാക്ഷാല്‍ രാജമൗലിയടക്കം എത്തിയിരുന്നു. ഇപ്പോഴിതാ പ്രേമലുവിനൊരു റീമേക്ക് ഒരുങ്ങുകയാണ്. ഏതെങ്കിലും പ്രാദേശിക ഭാഷയില്‍ ഒരു ഹിറ്റ് ഉണ്ടായാല്‍ ഉടനെ അത് തങ്ങളുടെ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ബോളിവുഡ് തന്നെയാണ് പ്രേമലുവിനും റീമേക്ക് ഒരുക്കുന്നത്. റീമേക്ക് വുഡ് എന്ന് സിനിമാസ്വാദകര്‍ കളിയാക്കി വിളിക്കുന്നതിനെ ശരിവച്ചു കൊണ്ടാണ് ബോളിവുഡ് ഹിറ്റ് ചിത്രത്തിന് റീമേക്ക് ഒരുക്കുന്നത്.പ്രേമലു ഹിന്ദിയിലെത്തുമ്പോള്‍ പേര് പ്രേം കീടാണു എന്നാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസറും പുറത്തു വിട്ടിരുന്നു. പ്രേമലുവിന്റെ റീമേക്കാണെന്ന് പറയുമ്പോള്‍ ടീസറില്‍ രണ്ട് സിനിമകളും തമ്മില്‍ കാര്യമായ സാമ്യതകളൊന്നും കാണുന്നേയില്ല. പതിവ് ബോളിവുഡ് ചിത്രത്തിന്റെ ശൈലിയിലേക്ക് മാറ്റി പ്രേമലുവിന്റെ ആത്മാവിനെ ഊറ്റിക്കളഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍.മലയാളത്തില്‍ 20 കളുടെ തുടക്കത്തിലുള്ള സച്ചിനും അമല്‍ ഡേവിസും റീനുവുമൊക്കെ ഹിന്ദിയിലേക്ക് എത്തുമ്പോള്‍ 30 കഴിഞ്ഞവരായെന്നാണ് പ്രധാന വിമര്‍ശനം. മലയാളത്തില്‍ കോളേജ് കാലം അധികമല്ല. എന്നാല്‍ ഹിന്ദിയില്‍ ഇതൊരു കോളേജ് കഥയായി മാറിയിട്ടുണ്ടോ എന്നും അവര്‍ ചോദിക്കുന്നു. ഇത് പ്രേമലുവിന്റെ റീമേക്ക് ആണോ അതോ സീനിയേഴ്‌സിന്റെ റീമേക്ക് ആണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. അങ്ങനെ ഒരു നല്ല സിനിമയെ കൂടി ബോളിവുഡ് വധിക്കാന്‍ പോവുകയാണെന്നും ചിലര്‍ പറയുന്നു.
‘ഇത് ‘പ്രേമലു’വല്ല ‘സീനിയേഴ്‌സ്’, ഐറ്റം ഡാന്‍സും ബിക്കിനി സീനും കാണുമോ?’; ‘റീമേക്ക്‌വുഡി’നെ ട്രോളി സോഷ്യല്‍ മീഡിയ









