Advertisement

ദുല്‍ഖര്‍ ഗാരുവിന് തെറ്റ് പറ്റില്ല; ഹാട്രിക് വിജയത്തിലേക്ക്; എഒടിയെ പ്രശംസിച്ച് പ്രേക്ഷകര്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ആകാശത്തിലെ ഒരു താരകം’ ചിത്രത്തിന് മികച്ച പ്രതികരണം. ഫീല്‍ഗുഡ് എന്‍റര്‍ടെയ്നറായ ചിത്രം തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ദുല്‍ഖറിന്‍റെ ഹാട്രിക് വിജയമാകുമെന്നാണ് വിലയിരുത്തല്‍. ഇതിന് മുന്‍പ് തെലുങ്കില്‍ നായകനായെത്തിയ ‘സീതാ രാമം’, ‘ലക്കി ഭാസ്കര്‍’ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. മലയാളത്തില്‍ ഇടയ്ക്ക് നിരാശപ്പെടുത്തുന്നുണ്ടെങ്കിലും തെലുങ്കില്‍ ദുല്‍ഖര്‍ ഗാരു നിരാശപ്പെടുത്തില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു കുറിപ്പ്

ദുല്‍ഖറിന്‍റെ പ്രകടനം തന്നെയാണ് ചിത്രത്തിലെ ഏറ്റവും സ്ട്രോങ് ഏരിയ. താരത്തിന്‍റെ പ്രകടനം കാണാന്‍ വേണ്ടി മാത്രം ചിത്രം കണ്ടാലും നഷ്ടമല്ലെന്നാണ് ഒരു അഭിപ്രായം. പവൻ സാദിനേനി സംവിധാനം ചെയ്ത ചിത്രം, സ്വപ്നങ്ങളെയും അതിജീവനത്തെയും കുറിച്ചുള്ള മനോഹരവും വൈകാരികവുമായ ഒരു സിനിമാ അനുഭവമെന്ന് പ്രേക്ഷകര്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *