ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ പുതിയ എക്സ്3 എം340ഐ എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 86.5 ലക്ഷം രൂപയാണ് ഈ കാറിന്റെ എക്‌സ് ഷോറൂം വില. കഴിഞ്ഞ മാസം കമ്പനി ഈ എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ബുക്കിംഗ് തുകയായി നിശ്ചയിച്ചിരുന്നത്. കമ്പനിയുടെ എക്സ്3 എസ്യുവിയുടെ പ്രകടന പതിപ്പാണ് എക്സ്3 എം340ഐ. ബിഎംഡബ്ല്യു എക്സ്3 എം340ഐ എസ്യുവിക്ക് കരുത്തേകുന്നത് 3.0 ലിറ്റര്‍ 6-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ പരമാവധി 360 എച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. 4-വീല്‍ ഡ്രൈവ് പെര്‍ഫോമന്‍സ് എസ്യുവിക്ക് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. വെറും 4.9 സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എക്സ്3 എം340ഐക്ക് കഴിയുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഈ എസ്യുവിയുടെ ഉയര്‍ന്ന വേഗത. കംഫര്‍ട്ട്, ഇക്കോ പ്രോ, സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ് തുടങ്ങിയ റൈഡിംഗ് മോഡുകളുമായാണ് കമ്പനി ഇത് കൊണ്ടുവന്നിരിക്കുന്നത്.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
‘ഫിയറ്റ്’ തിരിച്ചെത്തുന്നു; ഇലക്ട്രിക് കാറുകളും എത്തും
- Press Link
- August 10, 2023
- 0
ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയിലേക്ക് ‘മൈക്രോമാക്സ്’
- Press Link
- August 10, 2023
- 0
Post Views: 34 പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്പനിയായ മൈക്രോമാക്സ് ഇലക്ട്രിക് വാഹന നിര്‍മ്മാണ മേഖലയിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വര്‍ധിച്ചുവരുന്ന മത്സരവും, സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയിലെ ഇടിവും കണക്കിലെടുത്താണ് പുതിയ പരീക്ഷണം. ഹൈടെക്, സ്റ്റാര്‍ട്ടപ്പ് കമ്പനികളെ കേന്ദ്രീകരിച്ചുള്ള അമേരിക്കന്‍ […]
മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്യുവി ഥാറിന്റെ ഇലക്ട്രിക് മോഡല്‍ വരുന്നു
- Press Link
- August 7, 2023
- 0
Post Views: 35 ലൈഫ്സ്റ്റൈല്‍ എസ്.യു.വിയായ മഹീന്ദ്ര ഥാര്‍ ഇലക്ട്രിക് കരുത്തില്‍ എത്തുമെന്ന് ഉറപ്പായി. മഹീന്ദ്ര തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന ഓഗസ്റ്റ് 15ന് സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണില്‍ ‘ഫ്യൂച്ചര്‍സ്കേപ്പ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍, ഥാറിന്റെ ഇലക്ട്രിക് […]