Advertisements
Advertisements
എറണാകുളം ജനറല്‍ ആശുപത്രിക്ക് കീഴില്‍ വരുന്ന മുഴുവന്‍ കെട്ടിടങ്ങളിലേക്കുമായി ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ ആശുപത്രി വികസന സമിതി മുഖേന കരാറടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു.
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 17-ന് രാവിലെ 11-ന് നടക്കുന്ന അഭിമുഖ പരീക്ഷയ്ക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.
യോഗ്യത: എസ്.എസ്.എല്‍.സി. വനിതകളെ മാത്രമേ പരിഗണിക്കൂ. ഉയര്‍ന്ന പ്രായരിധി 40 വയസ്. സമീപവാസികള്‍ക്കും ആരോഗ്യവകുപ്പിന്റെ കീഴിലുളള ജില്ലാ/ജനറല്‍ ആശുപത്രികളിലും സമാന തസ്തികയില്‍ പ്രവൃത്തി പരിചയ മുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
✅️ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്
പീച്ചിയിലുള്ളേ കേരള വന ഗവേഷണ സ്ഥാപനത്തിലേക്ക് പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: ബയോടെക്നോളജിയിലോ ബോട്ടണിയിലോ ഒന്നാം ക്ലാസ് ബിരുദം. 19,000 രൂപ പ്രതിമാസ വേതനം. അപേക്ഷകർ മെയ് 23ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0487 2690111
✅️ ഫെസിലിറ്റേറ്റര്‍ അഭിമുഖം 23 ന്
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ഇടുക്കി ഐടിഡിപിയുടെ പ്രവര്‍ത്തന മേഖലയിലുള്ള കുമളി മന്നാംകുടിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറിയിലേക്കുള്ള ഫെസിലിറ്റേറ്റര്‍ കൂടിക്കാഴ്ച മെയ് 23 ന് രാവിലെ 11 ന് പീരുമേട് അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തില്‍ നടക്കും.
പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മന്നാംകുടി കോളനിയിലോ സമീപ പ്രദേശങ്ങളിലോ താമസിക്കുന്നവരും മന്നാന്‍ ഭാഷ അറിയുന്നവരും അഭ്യസ്തവിദ്യരുമായ യുവതി യുവാക്കള്‍ക്ക് കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബി.എഡ്, ഡി.എഡ്/ ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹാജറിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും. താല്പര്യമുള്ളവര് വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് നേരില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399, 9496070357.
✅️ ആയുർവദേ കോളജിൽ ടെക്നീഷ്യൻ ഒഴിവ്
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവിഞ്ജാന വിഭാഗത്തിൽ ഹോണറേറിയം അടിസ്ഥാനത്തിൽ താത്കാലികമായി ടെക്നീഷ്യൻ (ബയോടെക്നോളജി) തസ്തികയിൽ നിയമനം നടത്തുന്നതിന് മെയ് 25ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
എം.എസ്.സി, ബി.എസ്.സി ബയോടെക്നോളജിയും ടിഷ്യുകൾച്ചർ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. (ഈ വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന) ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.
Advertisements
Advertisements