മൈഗ്രേന് തലവേദന മറ്റ് വേദനകളേക്കാള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഒരിക്കലെങ്കിലും ഈ വേദന അനുഭവിച്ചിട്ടുള്ളവര്‍ ഈ അവസ്ഥയെ പൂര്‍ണമായി വെറുത്തിട്ടുണ്ടാകും. എത്രയൊക്കെ ഡോക്ടര്‍മാരെ കാണിച്ചിട്ടും മൈഗ്രേന് തലവേദന മാറാത്ത ഒരുപാട് പേരുണ്ട്. ഇടയ്ക്കിടെ മൈഗ്രേന് തലവേദന അനുഭവിക്കുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വേദന രൂക്ഷമാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും.
Advertisements
മൈഗ്രേന് തലവേദനയുടെ തുടക്കത്തില്‍ തന്നെ വേദന രൂക്ഷമാകാതിരിക്കാനുള്ള വഴികള്‍ പയറ്റിനോക്കണം. മാനസിക സമ്മര്‍ദം കുറയ്ക്കുകയാണ് ആദ്യം വേണ്ടത്. മനസിനെ സ്വസ്ഥമാക്കുക. സമ്മര്‍ദം കൂട്ടുന്ന കാര്യങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുക. മൈഗ്രേന് തലവേദനയുള്ളവര്‍ ഒരു കാരണവശാലും ഭക്ഷണം ഒഴിവാക്കരുത്. കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഭക്ഷണത്തില്‍ മസാലകളുടെ സാന്നിധ്യം പരമാവധി കുറയ്ക്കണം. മസാലയുടെ ഗന്ധവും രുചിയും മൈഗ്രേന് തലവേദന ഇരട്ടിയാക്കും. ചായയും കാപ്പിയും ഒഴിവാക്കുന്നതാണ് ഉചിതം. ധാരാളം വെള്ളം കുടിക്കുക.
ഉറക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും അരുത്. ഏഴ് മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് നല്ലത്. വെയിലത്ത് നടക്കുന്നത് പരമാവധി ഒഴിവാക്കുക. വെയില് ഉള്ള സമയത്ത് യാത്ര ചെയ്യുമ്പോള്‍ കുട നിര്‍ബന്ധമായും ഉപയോഗിക്കണം. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ് തുടങ്ങി ഇലക്ട്രിക് ഗാഡ്ജെറ്റുകളുടെ ഉപയോഗം കുറയ്ക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ മൊബൈല്‍ ഫോണും ലാപ്ടോപ്പും ഉപയോഗിക്കണമെങ്കില്‍ തന്നെ അവയുടെ തെളിച്ചം നന്നായി കുറയ്ക്കുക.
Post Views: 26 രാത്രികാലങ്ങളില്‍ വിയര്‍ക്കുന്നത് അസാധാരണകാര്യമൊന്നുമല്ല, പ്രത്യേകിച്ച് ചൂടുകാലത്ത്. പക്ഷേ ചൂടല്ലാതെ, മറ്റ് പല കാരണങ്ങള്‍ കൊണ്ടും വിയര്‍പ്പുണ്ടാകാം. ഉദാഹരണത്തിന് സ്ട്രെസ്സ്, ദേഷ്യം, അല്ലെങ്കില്‍ മറ്റെന്തിലും വികാരങ്ങള്‍ കൊണ്ട് അമിതമായി വിയര്‍ക്കാം. എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും മദ്യമോ കഫീന്‍ […]
Post Views: 35 ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹത്തിന് ഏകദേശം 400 കോടി രൂപയാണ് ചെലവായത്. എന്നാൽ ലോകത്തിലെ ഏറ്റവും […]
Post Views: 3 മുടിയുടെ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ് അകാല നര. പണ്ട് പ്രായമാകുമ്പോഴാണ് മുടി നരച്ചിരുന്നത് എങ്കിൽ ഇന്ന് കുട്ടികൾ ആകുമ്പോൾ തന്നെ നര തുടങ്ങും. സുന്ദരമായ മുഖത്തിന്റെ അഴക് കെടുത്തുന്ന ഒന്നാണ് നര. ഇത് നമുക്ക് പ്രായക്കൂടുതൽ തോന്നിയ്ക്കും ഈ […]