ഉമ്മയുടെ കല്യാണം നടത്തിയത് മറക്കാനാവില്ല! ഇതിലും നല്ലൊരു ജീവിതം കിട്ടാനില്ല! ഉപ്പയെക്കുറിച്ച് ഹില

Advertisements
Advertisements

യൂട്യൂബ് ചാനലിലൂടെയായി ശ്രദ്ധിക്കപ്പെട്ടതാണ് ഹില. പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായി സംസാരിക്കാറുണ്ട് അവര്‍. ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള ഹിലയുടെ വീഡിയോ വൈറലായിരുന്നു. എന്‍ഗേജ്‌മെന്റിന് ശേഷമായി കല്യാണത്തിനുള്ള തയ്യാറെടുപ്പിലാണ് ഹിലയും അംജീഷും. കല്യാണത്തിനാണ് അംജുവിനെ നേരില്‍ കാണുന്നത്. ഇതുവരെ വീഡിയോ കോളില്‍ സംസാരിച്ച പരിചയമേയുള്ളൂവെന്നും ഹില പറഞ്ഞിരുന്നു. മുന്‍കാമുകനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം താന്‍ അംജുവിനോട് പറഞ്ഞിരുന്നുവെന്നും ഹില വ്യക്തമാക്കിയിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടിയേകുന്നതിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.
അംജു പറയും

Advertisements

പ്രീവിയസ് റിലേഷനെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും പറയാതെയാണോ വിവാഹിത ആവുന്നതെന്ന് കുറേപേര്‍ ചോദിച്ചിരുന്നു. അതിനുള്ള മറുപടി അംജുക്ക തന്നെ പറയുമെന്ന് പറഞ്ഞ് വീഡിയോ കോളിലൂടെയായി അംജുവിനെ വിളിക്കുകയായിരുന്നു ഹില. ഹില എന്നോടൊന്നും ഒളിച്ച് വെച്ചിട്ടില്ല. ക്രിസ്റ്റല്‍ ക്ലിയറായി എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ പാസ്റ്റിനെക്കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല. എല്ലാം ഇങ്ങോട്ട് പറയുകയായിരുന്നുവെന്നായിരുന്നു അംജു പറഞ്ഞത്.


ബ്രേക്കപ്പിനെക്കുറിച്ച്
ബ്രേക്കപ്പ് ഇന്ന് നോര്‍മ്മലായ കാര്യമാണ്. പാസ്റ്റ് നോക്കി ജീവിച്ചിട്ട് കാര്യമില്ല. നമ്മളൊന്നിച്ച് പുതിയൊരു ജീവിതം തുടങ്ങുകയാണ്. മമ്മിയും പപ്പയുമൊക്കെ എപ്പോഴും യൂട്യൂബ് ചാനലൊക്കെ നോക്കുന്നവരാണ്. ഹിലയുടെ ലൈഫിനെക്കുറിച്ച് അവര്‍ക്കും കൃത്യമായി അറിയാവുന്നതാണ്. പെട്ടെന്ന് വീട്ടിലേക്ക് വാ, മോളായി നിന്നെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ് എല്ലാവരും എന്നുമായിരുന്നു അംജു പറഞ്ഞത്.

ഉമ്മയുടെ കല്യാണം 

Advertisements
image

പേരന്‍സാണ് അംജുവിനെക്കുറിച്ച് അന്വേഷിച്ചതും സംസാരിച്ചതുമൊക്കെ. എല്ലാം ഓക്കെയായതിന് ശേഷമാണ് ഞങ്ങള്‍ വീഡിയോ കോള്‍ ചെയ്ത് സംസാരിച്ചത്. എനിക്കൊരു ബൊമ്മക്കുഞ്ഞിനെപ്പോലെയാണ് തോന്നുന്നത്. അവന്റെ ക്യാരക്ടറും എനിക്കിഷ്ടമായി. ഉമ്മയെ കല്യാണം കഴിപ്പിച്ച് പുതിയൊരു ജീവിതത്തിലേക്ക് വിടാനായത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണ്. പൂ കൊടുത്താണ് ഞാന്‍ ഉപ്പയെ സ്വീകരിച്ചത്. ഉമ്മയ്ക്ക് ഇതിലും നല്ലൊരു ജീവിതം കിട്ടാനില്ല. എനിക്ക് നല്ലൊരു ഉപ്പയെ കിട്ടിയെന്നുമായിരുന്നു ഹില പറഞ്ഞത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!