അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും

Advertisements
Advertisements

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂന മർദ്ദം മധ്യ കിഴക്കൻ അറബിക്കടലിന് സമീപമെത്തി തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisements

അതേസമയം, മിനിക്കോയ് തീരത്തായുള്ള കാലവർഷം കേരളാ തീരം തൊടാൻ ഇനിയും സമയമെടുക്കും. ഇന്ന് പത്തനംതിട്ടയിലും ഇടുക്കിയിലും പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചിട്ടുണ്ട്. എന്നാല്‍, അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!