തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് നടപ്പിലാക്കുന്ന മാമ്പഴക്കാലം പദ്ധതിക്ക് തുടക്കമായി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭയുടെ ആഗോള പദ്ധതിയായ മിഷന് ലൈഫുമായി ബന്ധപ്പെട്ട് സുസ്ഥിര ഭക്ഷ്യ വ്യവസ്ഥ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുള്ള പദ്ധതിയാണ് മാമ്പഴക്കാലം. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ മാമ്പഴ തൈകള്‍ നട്ടു പിടിപ്പിക്കുകയും അതോടൊപ്പം തന്നെ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യും. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബി. അജിത്ത്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീര്‍, എന്‍.എസ്.എസ് വളണ്ടിയര്‍ ലീഡര്‍മാരായ അര്ജ്ജുന് ശിവാനന്ദ്, എസ്. അളക തുടങ്ങിയവര്‍ നേതൃത്വം നല്കി.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
ശൗചാലയച്ചുമരിലെ ഉമ്മയുടെ ഫോണ്‍ നമ്പര്‍ മായ്ക്കണം; യുവാവിന് വേണ്ടി പൂട്ടുപൊളിച്ച് പോലീസ്
- Press Link
- October 8, 2023
- 0
Post Views: 0 നീലേശ്വരം: വെള്ളിയാഴ്ച രാത്രി നീലേശ്വരം ബസ്സ്റ്റാൻഡിലെ ശൗചാലയത്തിന്റെ പൂട്ടുപൊളിച്ച് പോലീസ്. സഹായമഭ്യർഥിച്ച് മലപ്പുറത്തുനിന്ന് രാത്രി നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിയ യുവാവിന്റെ വ്യത്യസ്തമായൊരു പരാതിയെത്തുടർന്നായിരുന്നു നടപടി. നീലേശ്വരത്തെ ശൗചാലയത്തിന്റെ ചുമരിൽ യുവാവിന്റെ ഉമ്മയുടെ ഫോൺനമ്പർ ആരോ എഴുതിവെച്ചിട്ടുണ്ടെന്നും പലരും […]