കേന്ദ്ര സായുധ പോലീസ് സേനയായ സശസ്ത്ര സീമാ ബൽ (എസ്.എസ്.ബി.) വിവിധ തസ്തികകളിലായി 1656 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ്കോൺസ്റ്റബിൾ 914, കോൺസ്റ്റബിൾ-543 അസിസ്റ്റന്റ് കമാൻഡന്റ് (വെറ്ററിനറി)-18, സബ് ഇൻസ്പെക്ടർ-111, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ-70, എന്നിങ്ങനെയാണ് അവസരം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വനിതകൾക്കും അപേക്ഷിക്കാം. ഒഴിവുകൾ സംബന്ധിച്ച വിശദവി വരങ്ങൾ പട്ടികയിൽ.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നക്രമത്തിൽ ചുവടെ
ഹെഡ് കോൺസ്റ്റബിൾ :
പത്താംക്ലാസ്/ +2 വിജയവും ബന്ധപ്പെട്ട ബ്രാഞ്ചിൽ ഐടി.ഐ ട്രേഡ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമയും. മെക്കാനിക് തസ്തികയിലേക്ക് 21-27, മറ്റുള്ളവയിൽ 18-25 എന്നിങ്ങ നെയാണ് പ്രായപരിധി. ശമ്പളം: 25,600-81,100 (ലെവൽ-4)
കോൺസ്റ്റബിൾ:
പത്താംക്ലാസ് വിജയമാണ് പൊതുവായ യോഗ്യത. ഓരോ തസ്തികയ്ക്കും ജോലി സ്വഭാവമനുസരിച്ചുള്ള ട്രേഡ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ, പ്രവൃത്തിപരിചയം എന്നിവയും ഉണ്ടായിരിക്കണം. ഡ്രൈവർ തസ്തി കയിലേക്ക് 21-27, മറ്റുള്ളവയിലേ ക്ക് 18-25 എന്നിങ്ങനെയാണ് പ്രാ യപരിധി. ശമ്പളം: 21,700-69,100 രൂപ (ലെവൽ-3).
അസിസ്റ്റന്റ് കമാൻഡന്റ് (വെറ്ററിനറി):
വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻ ഡറിയിൽ ബിരുദവും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷനും. പ്രായം: 23-35. അർഹവിഭാഗങ്ങൾക്ക് നിയമാനു സൃത ഇളവ് അനുവദിക്കും. ശമ്പളം: 56,100-1,77,500 രൂപ (ലെവൽ 10).
സബ് ഇൻസ്പെക്ടർ:
പയനീർ വിഭാഗത്തിലേക്ക് സിവിൽ എൻജി നീയറിങ്ങിൽ ബിരുദം/ ഡിപ്ലോമ.
ഡോട്ട്സ്മാൻ: പത്താം ക്ലാസും ഐ.ടി.ഐ. സർട്ടിഫിക്കറ്റും കൂടാതെ ഓട്ടോ-കാഡിൽ സർട്ടി ഫിക്കറ്റ് ഒരുവർഷത്തെ പ്രവൃത്തി പരിചയം.
കമ്യൂണിക്കേഷൻ:
ഇലക്ട്രോ ണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ കംപ്യൂട്ടർ സയൻസ്/ഐ.ടി.യിൽ എൻജിനീയറിങ് ബിരുദം. അല്ലെ ങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്ത മാറ്റിക്സ് എന്നിവ വിഷയമായുള്ള സയൻസ് ബിരുദം.
സ്റ്റാഫ് നഴ്സ് (ഫീമെയിൽ):
സയൻസ് ഗ്രൂപ്പിൽ പ്ല വിജയവും ജനറൽ നഴ്സിങ്ങിൽ ത്രിവത്സര ഡിപ്ലോമയും. നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടായിരിക്കണം.എല്ലാ വിഭാഗത്തിലേക്കും 30 വയസ്സാണ് ഉയർന്ന പ്രായപരി. ശമ്പളം 35,400-1,12,400 രൂപ (ലെവൽ-6).
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ:
എല്ലാ വിഭാഗത്തിലേക്കും +2 വിജയമാണ് അടിസ്ഥാന യോഗ്യത. ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം/ ഡിപ്ലോമയും പ്രവൃത്തിപരിചയവും വേണം. സ്റ്റെനോഗ്രാഫർ തസ്തിക യിലേക്ക് 18-25, മറ്റുള്ളവയിലേക്ക് 20-30 എന്നിങ്ങനെയാണ് 29,200-92,300 (ലെവൽ-5).
അപേക്ഷ: www.ssbrectt.gov.in എന്ന വെബ്സൈറ്റിലൂടെ അപേ ക്ഷിക്കണം. ഓരോ തസ്തികയ്ക്കും നിശ്ചിത അപേക്ഷാഫീസ് ഉണ്ടാ യിരിക്കും. വനിതകൾ, എസ്.സി, എസ്.ടി. വിഭാഗക്കാർ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 24.