Advertisements
Advertisements
ന്യൂഡല്‍ഹി: സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ അപ്രന്റീസ് തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെയുടെ ഔദ്യോഗിക സൈറ്റായ secr.indianrailways.gov.in വഴി അപേക്ഷിക്കാം. 772 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലായ് ഏഴ് വരെ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും.
ഒഴിവുകളുടെ വിശദാംശങ്ങള്‍
നാഗ്പൂര്‍ ഡിവിഷന്‍: 708 ഒഴിവുകള്‍
മോത്തിബാഗ് : 64 ഒഴിവുകള്‍
അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷയോ അതിന് തുല്യമായ പരീക്ഷയോ പൂര്‍ത്തിയാക്കിയിരിക്കണം. വിജ്ഞാപനം ചെയ്ത ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. അപേക്ഷകന്റെ പ്രായപരിധി 2023 ജൂണ്‍ 6-ന് 15-നും 24-നും ഇടയില്‍ ആയിരിക്കണം.
അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളെയും സംബന്ധിച്ച് തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. മെട്രിക്കുലേഷന്‍ മാര്‍ക്ക്, ഐ ടി ഐ മാര്‍ക്കിന്റെ ശതമാനവും അടിസ്ഥാനമാക്കിയാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. ജൂണ്‍ എട്ട് മുതല്‍ അപേക്ഷിക്കാന്‍ സാധിക്കും.
ശുചിത്വ മിഷനില്‍ റിസോഴ്‌സ് പെഴ്‌സണ്‍ ഒഴിവ്
ശുചിത്വ മിഷന്‍ ഇടുക്കി ജില്ലാ ഓഫീസിന് കീഴില്‍ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ ടെക്നിക്കല്‍ റിസോഴ്സ് പെഴ്സണ്‍/ റിസോഴ്സ് പെഴ്സണ്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഐടിഐ ഡിപ്ലോമ, ബിസിഎ/എംസിഎ, ബിടെക്/എംടെക് (സിവില്‍/എന്‍വയോണ്‍മെന്റല്‍) എന്നിവയോ തത്തുല്യമായ ടെക്നിക്കല്‍ യോഗ്യതയോ ഉള്ളവര്‍, അല്ലെങ്കില്‍ ബിരുദം ജൈവ/അജൈവ മാലിന്യ സംസ്‌കരണ അവബോധം, ക്യാമ്പയ്‌നുകള്‍ സംഘടിപ്പിക്കല്‍, ഗ്രീന്‍പ്രോട്ടോക്കോള്‍, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സംബന്ധിച്ച അവബോധം, പവര്‍ പോയന്റ് പ്രസന്റേഷനുകള്‍ തയ്യാറാക്കുന്നതിനുളള കഴിവ് എന്നിവയുള്ളവര്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകള്‍ ജൂണ്‍ 17 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്, പൈനാവ് പി.ഒ, ഇടുക്കി-685603 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അഭിമുഖം/എഴുത്ത് പരീക്ഷ എന്നിവയുടെ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232295
Advertisements
Advertisements