എച്ച്ഡി ചിത്രങ്ങൾ കൈമാറാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

Advertisements
Advertisements

ചിത്രങ്ങൾ അ‌തിന്റെ യഥാർഥ മിക​വോടെതന്നെ​ ​കൈമാറാൻ സംവിധാനവുമായി വാട്സ്ആപ്പ് എത്തുന്നു. ​ഹൈ ഡെഫനിഷനിൽ (എച്ച് ഡി) ചിത്രങ്ങൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുമൊക്കെ ​കൈമാറാൻ സഹായിക്കുന്ന പുതിയ ഫീച്ചർ അ‌ടങ്ങിയ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റ അ‌പ്ഡേറ്റുകൾ വാട്സ്ആപ്പ് പുറത്തിറക്കി. ഫോട്ടോ ഷെയറിങ്ങിൽ കാര്യമായ മാറ്റം കൊണ്ടുവരാൻ പുതിയഫീച്ചറിന് സാധിക്കും.

Advertisements

 

എന്തും ഏതും എളുപ്പത്തിൽ നടത്തിക്കൊടുക്കുക എന്നതാണ് വാട്സ്ആപ്പിന്റെ (WhatsApp) ഒരു പോളിസി. അ‌തുതന്നെയാണ് ഇന്ത്യക്കാരു​ടെ ഏറ്റവും പ്രിയപ്പെട്ട ആപ്പായി വാട്സ്ആപ്പിനെ മാറ്റുന്നത്. പുതിയ ഫീച്ചർ എത്തുന്നതോടെ വാട്സ്ആപ്പിന്റെ ജനപ്രീതി കൂടുതൽ വർധിക്കുമെന്നതിൽ സംശയമില്ല. ഇപ്പോൾത്തന്നെ നിരവധിപേർ ചിത്രങ്ങൾ ​കൈമാറാൻ വാട്സ്ആപ്പ് ഉപയോഗിക്കാറുണ്ട്.

 

എന്നാൽ നിലവിലുള്ള ഒരു പോരായ്മ എന്തെന്നാൽ വാട്സ്ആപ്പിലൂടെ അ‌യയ്ക്കുന്ന ചിത്രങ്ങൾക്ക് ക്ലാരിറ്റി കുറയും എന്നതാണ്. പുതിയ എച്ച്ഡി ഫോട്ടോ ഫീച്ചർ നിലവിൽ വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. വാട്സ്ആപ്പ് ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ പുതിയ എച്ച്ഡി ഫോട്ടോ ഫീച്ചർ ലഭ്യമാണ്. സാധാരണ വാട്സ്ആപ്പ് ഉപയോക്താക്കളിലേക്ക് അ‌ധികം ​വൈകാതെ പുതിയ ഫീച്ചറെത്തും. സാധാരണയായി ഉപയോക്താക്കൾ ചിത്രം പങ്കിടുമ്പോൾ വാട്സ്ആപ്പ് ഓട്ടോമാറ്റിക്കായി അ‌ത് കംപ്രസ്സ് ചെയ്യുന്നു, എന്നാൽ പുതിയ ഫീച്ചർ ഉപയോഗിച്ചാൽ ഉയർന്ന റെസല്യൂഷനിൽ ഫോട്ടോകൾ അയയ്ക്കാൻ സാധിക്കും. ഇതിനായി എച്ച്‌ഡി ക്വാളിറ്റി എന്ന പുതിയ ഓപ്‌ഷൻ ആണ് വാട്സ്ആപ്പ് കൊണ്ടുവന്നത്. എച്ച്ഡി ഫോട്ടോ ​ഫീച്ചർ എത്തിയാലും ഡിഫോൾട്ട് ഓപ്ഷനായി സ്റ്റാൻഡേർഡ് ക്വാളിറ്റി ആണ് വാട്സ്ആപ്പിൽ ഉണ്ടാകുക

Advertisements

 

എച്ച്ഡി ക്ലാരിറ്റിയിൽ ചിത്രങ്ങൾ അ‌യയ്ക്കണമെങ്കിൽ ഓരോതവണയും എച്ച്ഡി ഓപ്ഷൻ തെരഞ്ഞെടുക്കേണ്ടതുണ്ട്. അ‌ല്ലെങ്കിൽ ഓട്ടോമാറ്റിക്കായി സ്റ്റാൻഡേർഡ് ക്വാളിറ്റിയിൽ ചിത്രം അ‌യയ്ക്കപ്പെടും. ലാർജ് ​സൈസിലുള്ള ചിത്രങ്ങളാണ് എച്ച്ഡി ക്ലാരിറ്റിയിൽ അ‌യയ്ക്കാൻ സാധിക്കുക എന്നകാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ എച്ച്ഡി ക്ലാരിറ്റി ഫീച്ചർ ഉപയോഗിച്ച് അ‌യയ്ക്കുന്ന ചിത്രങ്ങളിൽ ഒരു എച്ച്ഡി ടാഗും ഉണ്ടാകും.

 

ചിത്രം അ‌യച്ചിരിക്കുന്നത് എച്ച്ഡി ക്ലാരിറ്റിയിൽ ആണെന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും. പുതിയ എച്ച്ഡി ഫീച്ചർ ചാറ്റുകളിൽ പങ്കിടുന്ന ചിത്രങ്ങൾക്ക് മാത്രമാണ് ലഭ്യമാകുക. ഈ ഫീച്ചർ ഉപയോഗിച്ച് വീഡിയോകൾ അ‌യയ്ക്കാനോ സ്റ്റാറ്റസ് ചിത്രങ്ങളിടാനോ സാധിക്കില്ല. മികച്ച നിലവാരത്തിൽ വീഡിയോ അ‌യയ്ക്കണമെങ്കിൽ ഡോക്യുമെന്റായി അ‌യയ്ക്കേണ്ടിവരും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡിനുള്ള വാട്സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പും ടെസ്റ്റ് ​ഫ്ലൈറ്റ് ആപ്പിൽ നിന്ന് ഐഒഎസിനുള്ള വാട്സ്ആപ്പ് ബീറ്റയും ഇൻസ്റ്റാൾ ചെയ്യുന്ന ബീറ്റ ടെസ്റ്റർമാർക്ക് എച്ച്ഡി ഫോട്ടോകൾ അയയ്‌ക്കാനുള്ള കഴിവ് ലഭ്യമാകും. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഫീച്ചറിന്റെ വിലയിരുത്തലുകൾ ലഭ്യമായ ശേഷം പോരായ്മകൾ പരിഹരിച്ച് എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കുമായി ഉടൻ പുറത്തിറക്കും.

 

സംഭാഷണങ്ങൾക്കിടയിൽ നാം ചിത്രങ്ങൾ വെറുതേ അ‌യയ്ക്കാറുണ്ട്. വേഗത്തിൽ മെസേജ് സെൻഡ് ആകുന്നതിനായി ​സൈസ് കുറച്ചശേഷമാകും വാട്സ്ആപ്പ് ഈ ചിത്രങ്ങൾ അ‌യയ്ക്കുക. ക്വാളിറ്റി കുറവായതിനാൽ മറ്റ് ആവശ്യങ്ങൾക്കായി ഈ ചിത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്ത അ‌വസ്ഥ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് എന്തെങ്കിലും ചിത്രം പ്രിന്റ് എടുക്കുകയോ മറ്റോ ചെയ്യണമെങ്കിൽ വാട്സ്ആപ്പ് വഴി അ‌യയ്ക്കുന്ന ചിത്രത്തിന് ക്ലാരിറ്റി കുറവായിരിക്കും. ചിത്രങ്ങളുടെ ഈ ക്വാളിറ്റി പ്രശ്നം പരിഹരിക്കാൻ ഡോക്യുമെന്റായി ചിത്രങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വാട്സ്ആപ്പ് നൽകുന്നുണ്ട്. പക്ഷേ അ‌ത് അ‌ൽപ്പം സമയം നഷ്ടപ്പെടുത്തുന്ന ഏർപ്പാട് കൂടിയാണ്. ഏത് ചിത്രമാണ് അ‌യച്ചത് എന്നും മറ്റും അ‌റിയണമെങ്കിൽ അ‌ത് തുറന്നുനോക്കേണ്ട അ‌വസ്ഥയൊക്കെയുണ്ട്. എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ വാട്സ്ആപ്പ് ചിത്രങ്ങളുടെ ക്വാളിറ്റി പ്രശ്നങ്ങൾ അ‌വസാനിക്കും. അ‌യയ്ക്കുന്ന സമയത്ത് തന്നെ വെറുമൊരു ടച്ചിലൂടെ അ‌തിന്റെ ക്വാളിറ്റി നിശ്ചയിക്കാനുമുള്ള സൗകര്യം പുതിയ എച്ച്ഡി ഫോട്ടോ ഫീച്ചറിൽ വാട്സ്ആപ്പ് ഉപയോക്താവിന് ഒരുക്കി നൽകുന്നു. ചിത്രം ​അ‌യയ്ക്കാനായി സെലക്ട് ചെയ്യുമ്പോൾ ഏറ്റവും മുകളിലായാണ് ഈ ഓപ്ഷൻ കാണാനാകുക. ക്രോപ്, ഇമോജി, ടെക്സ്റ്റ് ചേർക്കൽ, മാർക്ക് ചെയ്യൽ എന്നീ ഓപ്ഷനുകളും ഇതോടൊപ്പം ഉണ്ടാകും.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!