മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ കൂടുതൽ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ആൽഫി പഞ്ഞിക്കാരൻ.കല്ലുവിന്റെ യഥാർഥ അമ്മയാണോ എന്നായിരുന്നു സിനിമ കണ്ടവരിൽ ചിലർ നടിയോട് ചോദിച്ചത്. അത്രത്തോളം ആൽഫിയുടെ കഥാപാത്രം സിനിമ പ്രേമികളുടെ ഉള്ളിൽ തൊട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ ആൽഫി നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്.
തനിക്ക് കുട്ടികളുടെ മുഖമാണെന്നും മുതിർന്ന ഒരാളായി അഭിനയിക്കാൻ തെറ്റി ഒരു മുഖം അല്ലെന്നും പലരും പറഞ്ഞിട്ടുണ്ട് എന്നും എന്നാൽ അത് മാളികപ്പുറം വന്നതോടെ ആ ഒരു ധാരണ മാറിയിട്ടുണ്ടാകും എന്നാണ് കരുതുന്നതെന്ന് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.