ബംഗ്ലാദേശില്‍ നിന്നുള്ള ഒരു സംഘം ഹാക്കര്‍മാര്‍ ഇന്ത്യയില്‍ സൈബര്‍ ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ 78-ഓളം വെബ്സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമാകുന്ന തരത്തിലാണ് ഇവര്‍ ആക്രമണം നടത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ മിസ്റ്റീരിയസ് എന്നറിയപ്പെടുന്ന ഹാക്കര്‍മാരുടെ സംഘമാണ് ഈ ആക്രമണത്തിന് പിന്നില്‍. 2022 ജൂണ്‍ മുതല്‍ ഇവരുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സേവന നിഷേധ ആക്രമണങ്ങള്‍ക്കാണ് ഇവര്‍ നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍, സാമ്പത്തിക, ഗതാഗത മേഖലകളിലെ സംഘടനകളെ ലക്ഷ്യം വെച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇവര്‍ പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത് ഇന്ത്യയെ ആണെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഗ്രൂപ്പ്- ഐബി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.