കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (K-Rail), വിവിധ തസ്തികകളിലെ 59 ഒഴിവു കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ, സേലം, മധുര, ട്രിച്ചി പാലക്കാട്, തിരുവനന്തപുരം എന്നീ ദക്ഷിണേന്ത്യൻ റെയിൽവേ ഡിവി ഷനുകളിൽ നടപ്പിലാക്കാനുദ്ദേശി ക്കുന്ന പദ്ധതിക്ക് കീഴിലായിരിക്കും നിയമനം. എല്ലാ തസ്തികകളിലേ ക്കും 65 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.
????ടീം ലീഡർ കം പ്രോജക്ട് മാനേജർ, ഒഴിവ്-1. യോഗ്യത:ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറി ങ്ങിൽ ബിരുദം. 15 വർഷ പ്രവൃത്തി പരിചയം അല്ലെങ്കിൽ റെയിൽവേ പൊതുമേഖലയിൽനിന്ന് വിരമിച്ചവർ.
????റെസിഡന്റ് എൻജിനീയർ സിവിൽ (വർക്സ്/ ടവേഴ്സ്), ഒഴിവ്-3, യോഗ്യത: സിവിൽ എൻജിനീയറി ങ് ബിരുദം. 5-7 വർഷ പ്രവൃത്തിപ രിചയം അല്ലെങ്കിൽ അല്ലെങ്കിൽ റെയിൽവേ പൊതുമേഖലയിൽ നിന്ന് വിരമിച്ചവർ.
????റെസിഡന്റ് എൻജിനീയർ.
ഇലക്ട്രിക്കൽ ജനറൽ/ ടി.ആർ.ഡി., ഒഴിവ്-1, യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം.5-7 വർഷ പ്രവൃത്തിപരിചയം അല്ലെങ്കിൽ അല്ലെങ്കിൽ റെയിൽവേ പൊതു മേഖലയിൽനിന്ന് വിരമിച്ചവർ.
????റെസിഡന്റ് എൻജിനീയർ എസ് & ടി (വർക്സ്),
ഒഴിവ്-6, യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറി ങ്ങിൽ ബിരുദം. 5-7 വർഷ പ്രവൃത്തി പരിചയം അല്ലെങ്കിൽ റെയിൽവേ പൊതുമേഖലയിൽനിന്ന് വിരമിച്വർ.
????മാനേജർ/ സിവിൽ വർക്സ്/ ബ്രി ജസ്, ഒഴിവ്-4, യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം. 35 വർഷ പ്രവൃത്തിപരിചയം.
????മാനേജർ/ ഇലക്ട്രിക്കൽ/ ടി.ആർ. ഡി., ഒഴിവ്-2, യോഗ്യത: ഇലക്ട്രി ക്കൽ എൻജിനീയറിങ് ബിരുദം. 3-5 വർഷ പ്രവൃത്തിപരിചയം.
????മാനേജർ/ സിഗ്നൽ ടെലി, ഒഴിവ്-14, യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദം. 3-5 വർഷ പ്രവൃത്തിപരിചയം.
????സൈറ്റ് എൻജിനീയർ (എസ് & ടി/ സിവിൽ ഇലക്ട്രിക്കൽ), ഒഴിവ്-22 (സിവിൽ-6, എസ് & ടി-14, ഇലക്ട്രിക്കൽ-2), യോഗ്യത: സിവിൽ/ ഇലക്ട്രിക്കൽ / ഇലക്ട്രോ ണിക്സ് & കമ്യൂണിക്കേഷൻ എൻജി നീയറിങ് ബിരുദം. 3-10 വർഷ പ്ര വൃത്തിപരിചയം.
????ഡ്രാഫ്റ്റ്സ്മാൻ/ ഓട്ടോകാഡ് ഓപ്പറേറ്റർ, ഒഴിവ്-6. യോഗ്യത: ആർക്കിടെക്ചർ/ എൻജിനീ യറിങ്ങിൽ ഡിപ്ലോമ അല്ലെ ങ്കിൽ ബാച്ചിലർ ബിരുദം. ഡ്രാ ഫ്റ്റ്സ്മാൻ/ കാഡ് ഓപ്പറേറ്ററായി കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തിപരിചയം.
അപേക്ഷ: നിർദിഷ്ട മാതൃകയിൽ അപേക്ഷ തയ്യാറാക്കി വിശദമായ സി.വി. സഹിതം ഇ-മെയിലായി (cv@keralarail.com) colo സമർപ്പിക്കണം. അവസാന തീയതി: ജൂൺ 22. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.keralarail.com.