കൊച്ചി: ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ റെക്കോഡ് സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ്. സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിലേറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് എന്ന റെക്കോഡാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്.
സമൂഹമാധ്യമങ്ങളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഈ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. സി.ഐ.ഇ.എസ് ഫുട്‌ബോള്‍ ഒബ്‌സെര്‍വേറ്ററി വീക്കിലി പോസ്റ്റിന്റെ കണക്കുകള്‍ പ്രകാരമാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തിയത്. അതോടൊപ്പം ലോകത്തില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള 100 ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായും ബ്ലാസ്‌റ്റേഴ്‌സ് മാറി.
ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ലോകത്തില്‍ 70-ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ആദ്യ 100 സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മഞ്ഞപ്പട മാത്രമാണ്. 6.7 മില്യണ്‍ ഫോളോവേഴ്‌സാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ട്വിറ്ററില്‍ 2 മില്യണും, ഇന്‍സ്റ്റഗ്രാമില്‍ 3.4 മില്യണും, ഫേസ്ബുക്കില്‍ 1.3 മില്യണും ആളുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുടരുന്നു. ഈ നേട്ടത്തില്‍ അഭിമാനിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ ലോകത്തില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള 50 ഫുട്‌ബോള്‍ ടീമുകളിലൊന്നായി മാറാനാകുമെന്നും ബ്ലാസ്‌റ്റേഴ്‌സ്, ഒഫീഷ്യല്‍ പേജിലൂടെ വ്യക്തമാക്കി.