യുട്യൂബര്‍ക്ക് 1 കോടി രൂപ വരുമാനം; വീട്ടില്‍ നിന്നും 24 ലക്ഷം രൂപ പിടിച്ചെടുത്തു

Advertisements
Advertisements

ആദായനികുതി വകുപ്പ് ഉത്തർപ്രദേശിലെ യൂട്യൂബറുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 24 ലക്ഷം രൂപ പിടിച്ചെടുത്തു. അന്വേഷണം നേരിടുന്ന തസ്‍ലിം വർഷങ്ങളായി യൂട്യൂബ് ചാനൽ നടത്തിവരികയാണെന്നും ഏകദേശം ഒരു കോടി രൂപ സമ്പാദിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാള്‍ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയാണ് പണം സമ്പാദിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ കുടുംബം നിഷേധിച്ചു.

Advertisements

ബറേലിയില്‍ താമസിക്കുന്ന തസ്‍ലിം ഷെയര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വീഡിയോകള്‍ നിര്‍മിക്കുകയും ആദായ നികുതി നല്‍കിയിരുന്നതായും സഹോദരന്‍ പറഞ്ഞു. തന്‍റെ സഹോദരനാണ് ‘ട്രേഡിംഗ് ഹബ് 3.0’ എന്ന യൂട്യൂബ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് ഫിറോസ് പറഞ്ഞു.യൂട്യൂബിൽ നിന്നുള്ള മൊത്തം വരുമാനമായ 1.2 കോടിയേക്കാൾ 4 ലക്ഷം രൂപ അവർ ഇതിനകം നികുതിയായി അടച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.”ഞങ്ങൾ തെറ്റൊന്നും ചെയ്യുന്നില്ല, ഞങ്ങളുടെ യൂട്യൂബ് ചാനൽ നടത്തുന്നു, അതിൽ നിന്ന് നല്ല വരുമാനം ലഭിക്കുന്നു, ഇതാണ് സത്യം. ഗൂഢാലോചനയുടെ ഭാഗമാണ് ഈ റെയ്ഡ്” ഫിറോസ് പറഞ്ഞു. 58 വീഡിയോകള്‍ അപ്‍ലോഡ് ചെയ്ത യൂട്യൂബ് ചാനലിന് നിലവിൽ 1 ലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ട്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!