വാര്‍ത്തകള്‍ എഴുതും എഐ ടൂള്‍

Advertisements
Advertisements

മാധ്യമപ്രവർത്തകരെ ലക്ഷ്യം വച്ച് പുതിയ എഐ ടൂൾ പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ഗൂഗിൾ. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് ചാറ്റ്ജിപിടി, ബിംഗ് ചാറ്റ്, ഗൂഗിൾ ബാർഡ് എന്നിവയുൾപ്പെടെയുള്ള ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമുകളുടെ അടിസ്ഥാന ചട്ടക്കൂടാണ് ലാർജ് ലാഗ്വേജ് മോഡൽ അഥവാ എൽഎൽഎം. ഇതാണ് എഐ ടൂളിനെ സ്വാദീനിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ, പുതിയ ഗൂഗിൾ എഐ ടൂളിന് വാർത്താ പ്രസിദ്ധീകരണങ്ങളിലെ പോലെ വാർത്താ ലേഖനങ്ങൾ എഴുതാനാകും. മാധ്യമപ്രവർത്തകരുടെ പേഴ്‌സണൽ അസിസ്റ്റന്റ് എന്ന നിലയിലാണ് ഗൂഗിൾ ഈ ടൂൾ സ്ഥാപിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

Advertisements

ഈ ഉപകരണം ജെനസിസ് എന്നറിയപ്പെടുന്നുവെന്നും വാർത്താ ലേഖനങ്ങൾ എഴുതാൻ ഉപയോക്താക്കളെ സഹായിക്കുന്നമെന്നും അതിന് വേണ്ട പരിശീലനങ്ങൾ കമ്പനി നല്കുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ദ വാൾ സ്ട്രീറ്റ് ജേണലിന്റെ ഉടമയായ ന്യൂസ് കോർപ്പറേഷൻ ഉൾപ്പെടെയുള്ള മെഗാ ന്യൂസ് കോർപ്പറേഷനുകളിലേക്ക് ടൂൾ ഗൂഗിൾ എത്തിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

തത്സമയ വിവരങ്ങളെ അടിസ്ഥാനമാക്കി കൃത്യമായ വാർത്താ ലേഖനങ്ങൾ നിർമ്മിക്കുന്നത് പുതിയ എഐ ടൂളിന് സ്വീകാര്യത വർധിപ്പിച്ചേക്കാം. ചില കമ്പനികൾ അവരുടെ സ്വന്തം സ്റ്റൈൽ ഷീറ്റുകളും എസ്ഇഒ സിസ്റ്റങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇത് എഐ ടൂളിന് അനുകരിക്കാൻ കഴിയും.ഗൂഗിളിന്റെ പിച്ച് കണ്ട ചില എക്‌സിക്യൂട്ടീവുകൾ ജെനസിസ് എഐ ടൂളിൽ അതൃപ്തരാണെന്ന് അറിയിച്ചിട്ടുണ്ട്. വാർത്താ രചനയെ ഈ ടൂൾ നിസ്സാരമായി കാണുന്നുവെന്നും റിപ്പോർട്ടുണ്ട്.

Advertisements

എഐ ജോലികൾ ഏറ്റെടുക്കുന്നതും തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നതും സംബന്ധിച്ച് പല പ്രസിദ്ധീകരണങ്ങളും ആശങ്കകൾ ഉയർത്തുന്ന സമയത്താണ് ഈ വാർത്ത വരുന്നത്. ആഗോള വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സ്, കോർപ്പറേറ്റ് വരുമാന റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ സൃഷ്ടിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ന്യൂസ് റൂം എഐ കയ്യടക്കിയാൽ ജോലി പോകുമോയെന്ന ആശങ്കകൾ ഉയരുന്നുണ്ട്.

ഗൂഗിളിന് പുറമെ, ആപ്പിളും ജനറേറ്റീവ് എഐ സ്പെയ്സിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുന്നതായി സൂചനയുണ്ട്. അടുത്ത വർഷം ഇത് സംബന്ധിച്ച ചില പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!