ആഗ്ര: റീല്‍സിന് ലൈക്ക് കൂട്ടാൻ എന്തു സാഹസികത ചെയ്യാനും മടിക്കാത്തവരുണ്ട്. തങ്ങളുടെ വീഡിയോക്ക് പരമാവധി കാഴ്ചക്കാരുണ്ടാവുകയാണ് ഇവരുടെ ലക്ഷ്യം.ഇത്തരത്തില്‍ റെയില്‍വെ ട്രാക്കില്‍ വച്ച് റീല്‍സ് എടുത്ത ഒരു അമ്മക്കും മകള്‍ക്കും കിട്ടിയത് എട്ടിന്റെ പണിയാണ്.
വീഡിയോ വൈറലായതിനു പിന്നാലെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.ആഗ്ര ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ‘അബ് തേരേ ബിൻ ഹം ഭീ ജീ ലെംഗേ’ എന്ന ഗാനം ആലപിച്ച് പാളത്തിലൂടെ യുവതി നടന്നുനീങ്ങുന്നതാണ് വീഡിയോയിലുള്ളത്.
ട്രാക്കിലൂടെ പതിയെ നടന്ന് മുട്ടുകുത്തുന്നതും വീഡിയോയില്‍ കാണാം. യുട്യൂബര്‍ മീന സിംഗ് എന്ന യുവതിയുടെതാണ് വീഡിയോ.യുട്യൂബില്‍ 47,000ത്തിലധികം സബ്സ്ക്രൈബേഴ്സ് ഇവര്‍ക്കുണ്ട്. ട്രാക്കിൽ നിന്നുള്ള വീഡിയോയ്ക്കൊപ്പം, റെയിൽവേ പരിസരത്ത് നിന്നുള്ള കുറച്ച് വീഡിയോകളും മീനയുടെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.