ചാന്ദ്രയാന് ശേഷം ഐഎസ്ആര്‍ഒയുടെ സുപ്രധാന ദൗത്യമായ പിഎസ്എല്‍വി സി 56 വിക്ഷേപണം വിജയകരം. സിംഗപ്പൂരിന്റെ 7 ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. ഐഎസ്ആര്‍ഒയുടെ ന്യൂ സ്‌പെയ്‌സ് ഇന്ത്യ വഴിയുള്ള വാണിജ്യ വിക്ഷേപണമായിരുന്നു ഇത്. പിഎസ്എല്‍വിയുടെ അമ്പത്തിയെട്ടാം ദൗത്യത്തിലാണ് സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒ വാണിജ്യവിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യയുടെ സിംഗപ്പൂര്‍ സര്‍്ക്കാരും തമ്മിലുളള കരാര്‍ അടിസ്ഥാനത്തിലാണ് വിക്ഷേപണം. ഇന്ത്യ വിക്ഷേപിക്കുന്ന 431ആം വിദേശ സാറ്റലൈറ്റാണ് ഇത്. സിംഗപ്പൂരിനായുള്ള നാലാമത്തെ പിഎസ്എല്‍വി നിക്ഷേപണവും.ഏഴ് ഉപഗ്രഹങ്ങളില്‍ സിംഗപ്പൂര്‍ ഡിഫന്‍സ് സ്‌പേസ് ആന്‍ഡ് ടെക്‌നോളജി ഏജന്‍സിയുടെ ഡിഎസ് സാര്‍ ഉപഗ്രഹമാണ് ഇതില്‍ പ്രധാനപ്പെട്ടത്.
മറ്റ് ആറ് ഉപഗ്രഹങ്ങളില്‍ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റലൈറ്റുകളുമാണ്. 352 കിലോഗ്രാം ഭാരമുള്ള ഡിഎസ് സാര്‍ ഉപഗ്രഹം സിംഗപ്പൂരിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായാണ്.