മുടികൊഴിച്ചിൽ തടയാം ഈ അഞ്ചു വഴികളിലൂടെ..

Advertisements
Advertisements

ഇടതൂർന്ന മുടി സ്വപ്‍നം കാണുന്നവരാണ് നാമെല്ലാം. മുടിയുടെ പ്രശ്‍നങ്ങൾ എല്ലാം തന്നെ സൗന്ദര്യസംരക്ഷണ പരിധിയിൽ വരുന്നവയാണ്. അതുകൊണ്ടാണ് മുടി കൊഴിച്ചിൽ ഉണ്ടാകുമ്പോൾ നാം കൂടുതൽ ആകുലരാകുന്നത്.

Advertisements

പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടായേക്കും. ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തലമുടിയെ സംരക്ഷിക്കാന്‍ കഴിഞ്ഞേക്കും. അത്തരത്തില്‍ തലമുടി പെട്ടെന്ന് വളരാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളാണ് ഇനി പറയുന്നത്.

ഒന്ന്…

Advertisements

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ലാവണ്ടർ ഓയിൽ. തലമുടി വളർച്ച കൂട്ടാനും താരൻ അകറ്റാനും ശിരോചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും അണുബാധയുമെല്ലാം ഇല്ലാതാക്കാനും ലാവണ്ടർ ഓയിൽ സഹായിക്കും. ഇതിനായി തലമുടിയില്‍ ലാവണ്ടര്‍ ഓയില്‍ പുരട്ടി 15 മിനിറ്റ് മസാജ് ചെയ്യാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. മാനസിക പിരിമുറുക്കത്തെ ലഘൂകരിക്കാനും ലാവണ്ടർ ഓയിൽ സഹായിക്കും.

രണ്ട്…

വാട്സാപ്പ് ഗ്രൂപ്പിൽ ചേരുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കര്‍പ്പൂര തുളസി എണ്ണയും തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. ഇതിനായി തലമുടിയില്‍ കര്‍പ്പൂര തുളസി എണ്ണ പുരട്ടി മസാജ് ചെയ്യാം. 15 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

മൂന്ന്…

കറ്റാര്‍വാഴ ജെല്‍ തലമുടി വളരാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിനായി കറ്റാര്‍വാഴ ജെല്‍ തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.

നാല്…

ഉലുവയും തലമുടി വളരാന്‍ നല്ലതാണ്. ഇതിനായി ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാന്‍ ഇടുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. ഇനി ഇതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവെണ്ടർ ഓയിലും കൂടി ചേർക്കാം. ഇനി ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം.

അഞ്ച്…

ഒന്നോ രണ്ടോ സവാള അല്ലെങ്കിൽ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കണം. ശേഷം ഇവ മിക്സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ തലമുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ച് വളരുകയും ചെയ്യും

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!