ഏത് ഇവിയും 15 മിനിറ്റിൽ ചാർജ് ചെയ്യാം, പുത്തൻ ടെക്നോളജിയുമായി എക്‌സ്‌പോണന്റ് എനർജി

Advertisements
Advertisements

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾ വർധിച്ചു വരുന്നതോടെ ഇവി ബാറ്ററികൾക്കായുള്ള സാങ്കേതികവിദ്യകളിലും വൻ മാറ്റങ്ങളും കണ്ടുപിടുത്തങ്ങളും നടന്നുവരികയാണ്. ഇതിന്റെ ഭാഗമായിതാ എക്‌സ്‌പോണന്റ് എനർജി (Exponent Energy) 15 മിനിറ്റുകൊണ്ട് ഇവി ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാവുന്ന റാപ്പിഡ് ഇവി ബാറ്ററി ചാർജിംഗ് ടെക്നോളജി വെളിപ്പെടുത്തിയിരിക്കുകയാണ്.

Advertisements

നിലവിലുള്ള ഇവി ചാർജിംഗ് ആശങ്കകൾക്കും പ്രശ്‌നങ്ങൾക്കുമുള്ള ഉത്തരമായി ബാറ്ററി പായ്ക്ക്, ചാർജിംഗ് സ്റ്റേഷൻ, ചാർജിംഗ് കണക്ടർ എന്നിവ അടങ്ങുന്ന പ്രൊപ്രിയേറ്ററി എനർജി സ്റ്റാക്കാണ് ഇപ്പോൾ എക്‌സ്‌പോണന്റ് ബെംഗളൂരുവിൽ ഇന്ന് പ്രദർശിപ്പിച്ചിരിക്കുന്നത്. ഈ റാപ്പിഡ് ചാർജിംഗ് സംവിധാനം ഇവി ഉടമകളുടെ റേഞ്ച് ഉത്കണ്ഠയും വില കൂടിയ അല്ലെങ്കിൽ വലിപ്പമുള്ള ബാറ്ററി പായ്ക്കുകളുടെ ആവശ്യകതയും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

എനർജി ടെക് സ്റ്റാർട്ടപ്പായ എക്‌സ്‌പോണന്റ് എനർജി 2025 ഓടെ 25,000 ഇലക്ട്രിക് വാഹനങ്ങൾക്ക് ഈ സേവനം നൽകാനാണ് ഇപ്പോൾ ഉന്നമിട്ടിരിക്കുന്നത്. . ഈ സാമ്പത്തിക വർഷാവസാനത്തോടെ ഡൽഹി എൻസിആർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും 2025 ഓടെ 1,000 ചാർജിംഗ് സ്റ്റേഷനുകളും 25,000 ഇവികളും വിന്യസിക്കാനും ലക്ഷ്യമിടുന്നതായി കമ്പനി പറയുന്നു.

Advertisements

ഇൻഡസ്ട്രി സ്റ്റാൻഡേർഡിന്റെ 3 മടങ്ങ് ശേഷിയുള്ള ഈ റാപ്പിഡ് ചാർജിംഗ് സംവിധാനം 3,000 സൈക്കിൾ ലൈഫ് വാറണ്ടിയോടെ 15 മിനിറ്റ് റാപ്പിഡ് ചാർജും ദൈർഘ്യമേറിയ ബാറ്ററി ലൈഫും നൽകുമെന്നാണ് അവകാശപ്പെടുന്നത്. റേഞ്ച് ഉത്കണ്ഠയും വലിയ ബാറ്ററി പായ്ക്കിന്റെയും ആവശ്യകതയെ ഇല്ലാതാക്കുന്നതോടെ ഇവികൾ 30 ശതമാനം താങ്ങാനാവുന്നതായി മാറുകയും ചെയ്യും. അതായത് വൈദ്യുത വാഹനങ്ങളുടെ വിലയിൽ ഏകദേശം 30 ശതമാനത്തോളം കുറവുണ്ടാവുമെന്നാണ് ചുരുക്കം.

ഇത് ഒരു ഒപ്റ്റിമൈസ് ചെയ്ത ബാറ്ററി കപ്പാസിറ്റി വഴി സാധ്യമാക്കിയതും വലിയൊരു നേട്ടാമാണ്. കൂടാതെ 15 മിനിറ്റ് റാപ്പിഡ് ചാർജിംഗ് ഇവി ചാർജിംഗ് ചെലവ് 33 ശതമാനം കുറയ്ക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. ലിഥിയം പ്ലേറ്റിംഗ്, എക്‌സ്ട്രീം ഹീറ്റ് എന്നിങ്ങനെ ക്വിക്ക് ചാർജിംഗിനെ തടസപ്പെടുത്തിയിരുന്ന രണ്ട് കാര്യങ്ങളെ എക്‌സ്‌പോണന്റിന്റെ എനർജി സ്റ്റാക്ക് തരണം ചെയ്‌തിട്ടുണ്ട്.

ചാർജിംഗ് സമയത്ത് ലിഥിയം പ്ലേറ്റിംഗ് മൂലമുണ്ടാകുന്ന കാര്യമായ സെൽ ഡിഗ്രേഡേഷൻ തടയാൻ എക്‌സ്‌പോണന്റ് തങ്ങളുടെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, വെർച്വൽ സെൽ മോഡൽ, ഡൈനാമിക് ചാർജിംഗ് അൽഗോരിതങ്ങൾ എന്നിവയാണ് ഉപയോഗിക്കുന്നത്. തത്സമയം ലിഥിയം തിരക്ക് മുൻകൂട്ടി മനസ്സിലാക്കാനും ഓരോ സെല്ലും കാര്യമായ അപചയം കൂടാതെ അതിവേഗം ചാർജ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് അവരെ അനുവദിക്കുന്നു.

വളരെ ലളിതമായി പറഞ്ഞാൽ 600 amp കറണ്ട് പാസ് ചെയ്യുന്ന സമയത്ത്, അതോടൊപ്പം തന്നെ തണുത്ത വെള്ളം ഇ-പമ്പിൽ നിന്നും ബാറ്ററി പായ്ക്കിലേക്ക് സർക്കുലേറ്റ് ചെയ്‌ത് ഫാസ്റ്റ് ചാർജിംഗ് സമയത്ത് ബാറ്ററി സെല്ലുകളിലുണ്ടാവുന്ന ചൂടിനെ ആഗിരണം ചെയ്‌ത് ചാർജിംഗ് സമയത്ത് ഒരു ആമ്പിയന്റെ ടെംപ്രച്ചർ നിലനിർത്താൻ സഹായിക്കുന്നു. അതോടൊപ്പം 25-35 ഡിഗ്രി ആംബിയന്റെ ടെംപ്രേച്ചറാണ് ഇവിടെ നിലനിർത്തുന്നത്.

ചാർജിംഗ് സൈക്കിൾ പൂർണമാവുമ്പോൾ ഈ കൂളന്റ് ഇ-പമ്പിലേക്ക് തിരിച്ചുവരികയും ചെയ്യും. ഈ പ്രക്കിയ കാരണം ബാറ്ററി അമിതമായി ചൂടാവാതെയും സെല്ലുകളുടെ ഡീഗ്രഡേഷൻ കുറക്കുകയും ചെയ്യുന്നു. ഏത് അന്തരീക്ഷ താപനിലയിലും ഇവി പായ്ക്കിന്റെ താപനില 35 ഡിഗ്രിയിൽ കൂടുന്നില്ലെന്നും ഈ സംവിധാനം ഉറപ്പാക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ത്രീ-വീലർ കാർഗോ, പാസഞ്ചർ വെഹിക്കിൾ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനും പുതിയ വാഹന വിഭാഗങ്ങൾ പര്യവേക്ഷണം ചെയ്യാനും എക്‌സ്‌പോണന്റ് ലക്ഷ്യമിടുന്നുണ്ട്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!