ഭർത്താവിനെ കൊല്ലാൻ ദിവസവും കാപ്പിയിൽ വിഷം കലർത്തി നല്‍കി ; ഒളിക്യാമറകൾ സ്ഥാപിച്ച് ഭർത്താവ്

Advertisements
Advertisements

വാഷിങ്ടൺ: കാപ്പിയിൽ വിഷം കലർത്തി നൽകി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. യു.എസിലെ അരിസോണ സ്വദേശിയായ മെലഡി ഫെലിക്കാനോ ജോൺസണെയാണ് അറസ്റ്റിലായത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. യു.എസ്. വ്യോമസേനയിലെ ഉദ്യോഗസ്ഥനായ റോബി ജോൺസണ് ഈ വർഷം മാർച്ച് മാസം മുതലാണ് ഭാര്യയുടെ നീക്കങ്ങളിൽ സംശയം തോന്നിതുടങ്ങിയത്. ഒളിക്യാമറകൾ സ്ഥാപിച്ച് നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യം വെളിച്ചത്തുകൊണ്ടുവന്നത്.

Advertisements

ദിവസവും കുടിക്കുന്ന കാപ്പിയിൽ അണുനാശിനി കലർത്തിനൽകിയാണ് യുവതി ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. യുവതിയുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞ ഭർത്താവ് റോബി ജോൺസൺ തന്നെയാണ് സംഭവത്തിൽ തെളിവുകൾ സഹിതം പരാതി നൽകിയത്. പിന്നാലെ പൊലീസ് കേസെടുക്കുകയും യുവതിയെ പിടികൂടുകയുമായിരുന്നു. മാർച്ച് മാസത്തിൽ ദമ്പതിമാർ ജർമനിയിൽ താമസിക്കുന്നതിനിടെ ഭാര്യ കുടിക്കാൻ നൽകിയ കാപ്പിയുടെ രുചിവ്യത്യാസം ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. തുടർന്ന് ‘പൂൾ ടെസ്റ്റിങ് സ്ട്രിപ്പ്സ്’ ഉപയോഗിച്ച് ജോൺസൺ പരിശോധന നടത്തിയതോടെ കാപ്പി തയ്യാറാക്കുന്ന പാത്രത്തിൽ ഉയർന്ന അളവിൽ ക്ലോറിന്റെ സാന്നിധ്യം കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളിൽ കാപ്പി കുടിക്കുന്നതായി നടിച്ച ജോൺസൺ, ഭാര്യ അറിയാതെ ഒളിക്യാമറകളും സ്ഥാപിച്ചു. ഈ ക്യാമറദൃശ്യങ്ങളിൽനിന്നാണ് ഭാര്യയുടെ ക്രൂരത കൃത്യമായി മനസിലായത്.

കാപ്പി തയ്യാറാക്കുന്നതിന് മുൻപ് ഭാര്യ അണുനാശിനി എടുക്കുന്നതും ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം കാപ്പി തയ്യാറാക്കുന്ന പാത്രത്തിലേക്ക് ഒഴിക്കുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതോടെ ഭാര്യയുടെ കൊലപാതകശ്രമം സ്ഥിരീകരിച്ച ജോൺസൺ, അരിസോണയിലെ വ്യോമസേന ക്യാമ്പിൽ തിരിച്ചെത്തിയശേഷം ദൃശ്യങ്ങൾ സഹിതം പൊലീസിനെ സമീപിക്കുകയായിരുന്നു. ഭാര്യ തന്നെ കൊല്ലാൻശ്രമിക്കുകയാണെന്നും തന്റെ മരണത്തിന് ശേഷം ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങൾ ലക്ഷ്യമിട്ടാണ് ഭാര്യ ഇത്തരമൊരു കൃത്യം നടത്തിയതെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയും യുവതിയെ പിടികൂടുകയുമായിരുന്നു

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!