ഹവായ് ദ്വീപിലെ കാട്ടുതീയില്‍ മരണം 96 ആയി; പൂര്‍ണമായി വെന്തെരിഞ്ഞ് ലഹൈന്‍ നഗരം

Advertisements
Advertisements

ഹവായ് ദ്വീപിലെ കാട്ടുതീയില്‍ മരണം 96 ആയി. ലഹൈന്‍ നഗരം പൂര്‍ണ്ണമായി കത്തി നശിച്ചു. രണ്ടായിരം പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയിലെ ലെഹാന ഏറെ ചരിത്രപ്രധാന്യമുള്ള പട്ടണമാണ് ഈ പട്ടണമാണ് പൂര്‍ണ്ണമായി കത്തി നശിച്ചത്. ഇവിടെ ആയിരത്തിലധികം കെട്ടിടങ്ങളാണ് കത്തിച്ചാമ്പലായത്. സ്ഥലത്ത് നിന്നും പതിനായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Advertisements

ദുരന്തത്തിന്റെ വ്യാപ്തി ഇനി കുറയുമെന്ന പ്രതീക്ഷയാണ് രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് ഹവായ് അധികൃതര്‍ പറഞ്ഞത്. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഹവായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തം എന്നാണ് ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ ദുരന്തത്തെ വിശേഷിപ്പിച്ചത്.

കടുത്ത ചൂടില്‍ ഉണക്കപ്പുല്ലുകളില്‍ നിന്നാണ് തീ പടരല്‍ തുടങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ഉണക്കപ്പുല്ലുകളില്‍ നിന്ന് തുടങ്ങിയ തീ ലെഹാന നഗരത്തിന് സമീപത്തായി വീശിയടിച്ച് ചുഴലിക്കാറ്റില്‍ കത്തിപടരുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് കാട്ടുതീ ലെഹാനയിലാകെ പടര്‍ന്ന് പിടിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisements

നൂറുകണക്കിന് വീടുകളും റിസോര്‍ട്ടുകളും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സ്ഥലാണ് ലെഹാന. കാട്ടൂതി നിയന്ത്രണാതീതമായതോടെ ഇവിടുത്തെ വീടുകളും റിസോര്‍ട്ടുകളും അഗ്‌നിക്ക് ഇരയാകുകയായിരുന്നു. വീടുകളും റിസോര്‍ട്ടുകളും ഏറിയ പങ്കും തടി കൊണ്ട് നിര്‍മ്മിക്കപ്പെട്ടതായതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. കാട്ടുതീ വലിയ തോതില്‍ പടര്‍ന്ന് പിടിക്കുന്നതിന് ഇത് കാരണമായെന്നാണ് വിലയിരുത്തല്‍. മേഖലയിലെ ആയിരത്തോളം ഏക്കര്‍ വ്യാപ്തിയില്‍ കാട്ടുതീ നാശം വിതച്ചെന്നാണ് വ്യക്തമാകുന്നത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!