ഭുവനേശ്വർ: പരീക്ഷയിൽ കോപ്പിയടിക്കുന്നതും, ജയിപ്പിക്കണമെന്ന് ഉത്തരക്കടലാസിൽ എഴുതി വൈകുന്നതും മിക്കപ്പോഴും നടക്കുന്ന കാര്യമാണ്. എന്നാൽ ഉത്തരക്കടലാസിൽ പണം ഒളിപ്പിച്ചു വച്ച വാർത്തയാണ് ഇപ്പോൾ വൈറൽ ആയത്.
100, 200, 500 രൂപയുടെ നോട്ടുകളാണു വിദ്യാർഥികൾ ഉത്തരക്കടലാസിനൊപ്പം വച്ചിരുന്നത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അരുൺ ബോത്രയാണു സമൂഹമാധ്യമമായ എക്സിൽ (ട്വിറ്റർ) കൗതുകകരമായ ചിത്രം പോസ്റ്റ് ചെയ്തത്.
ഏതു വിഷയത്തിന്റെ പരീക്ഷയിലാണ് ഇങ്ങനെയുണ്ടായതെന്നോ എവിടെ നടന്നതാണെന്നോ അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നില്ല. ‘‘ഒരു അധ്യാപിക അയച്ചുതന്ന ചിത്രമാണിത്. ബോർഡ് എക്സാമിന്റെ ഉത്തരക്കടലാസിനുള്ളിൽ വിദ്യാർഥികൾ ഒളിപ്പിച്ചുവച്ചിരുന്ന നോട്ടുകൾ. മിനിമം മാർക്ക് തന്നു ജയിപ്പിക്കണം എന്ന അഭ്യർഥനയോടെയാണു പണം വച്ചിരുന്നത്. നമ്മുടെ വിദ്യാർഥികൾ, അധ്യാപകർ, വിദ്യാഭ്യാസ സംവിധാനം എന്നിവയെപ്പറ്റിയെല്ലാം ഒരുപാട് കാര്യങ്ങൾ ഈ ചിത്രം പറയുന്നുണ്ട്’’ അരുൺ ബോത്ര കുറിച്ചു.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
തമിഴ്നാട്ടിൽ തക്കാളിക്ക് 200 രൂപ
- Press Link
- July 31, 2023
- 0
ചൈനയില്‍ കല്‍ക്കരി ഖനിയില്‍ അപകടം; 16 പേര് മരിച്ചു
- Press Link
- September 26, 2023
- 0
Post Views: 6 ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ പതിനാറുപേര്‍ കൊല്ലപ്പെട്ടു.തെക്കന്‍ ചൈനയിലെ ഗുയ്ഷോ പ്രവിശ്യയിലെ പാന്‍ഷൗ നഗരത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനിയിലായിരുന്നു അപകടം. തുടര്‍ന്ന് നഗരത്തിലെ എല്ലാ കല്‍ക്കരി ഖനികളിലും ഒരു ദിവസത്തേക്ക് ഉത്പാദനം നിര്‍ത്തി വെച്ചിരിക്കുകയാണ്. സ്ഥിതിഗതികളെ […]