ചൈന കയ്യേറിയ ഇന്ത്യന്‍ പ്രദേശമായ അക്‌സായി ചിനില്‍ അനധികൃത ഭൂഗര്‍ഭ നിര്‍മ്മാണങ്ങള്‍ വര്‍ദ്ധിപ്പിച്ച് ചൈന. സൈനിക നീക്കത്തെയും മിസൈല്‍ ആക്രമണങ്ങളെയും പ്രതിരോധിക്കാനുതകുന്ന ഭൂഗര്‍ഭ അറകളാണ് ചൈന നിര്‍മ്മിക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് ചൈനയുടെ അനധികൃത നിര്‍മ്മാണങ്ങളുടെ വിവരം പുറത്തറിഞ്ഞത്.
അക്‌സായി ചിന്‍, അരുണാചല്‍ പ്രദേശ് എന്നിവ ഉള്‍പ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയതിന് പിന്നാലെയാണ് അനധികൃത നിര്‍മ്മാണങ്ങളുടെ വിവരങ്ങളും പുറത്തുവരുന്നത്. 2021 ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ആഗസ്റ്റ് വരെയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ താരതമ്യത്തില്‍ ഏകദേശം 1.3 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ആറ് സ്ഥലങ്ങളില്‍ ചൈന ബങ്കറുകളും മറ്റു നിര്‍മ്മിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യാതിര്‍ത്തിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അക്‌സായി ചിന്‍ പ്രദേശം.