ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി. ഗാസയ്ക്ക് നേരെ രാത്രിയിലും വ്യോമാക്രമണം തുടര്‍ന്നു. ഹമാസിന്റെ 1290 കേന്ദ്രങ്ങള്‍ തകര്‍ത്തു. ബന്ദികളെ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പുമായായി ഹമാസ്. ഗാസ അതിര്‍ത്തിയുടെ പൂര്‍ണ്ണ നിയന്ത്രണം ഇസ്രായേല്‍ ഏറ്റെടുത്തെന്ന് സൈന്യം വ്യക്തമാക്കി.
ഹമാസ് ആക്രമണത്തെ അപലപിച്ച് ബ്രിട്ടന്, യു എസ്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നി രാജ്യങ്ങള്‍ രംഗത്തെത്തി. ഏറ്റുമുട്ടലില്‍ 11 അമേരിക്കന്‍ പൗരമാര്‍ കൊല്ലപ്പെട്ടെന്ന് ജോബൈഡന് വ്യക്തമാക്കി. ഹമാസ് ബന്ദികളാക്കിയവരില്‍ അമേരിക്കക്കാര്‍ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ല. ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡന്, അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവര്‍ത്തിച്ചു.
ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ ഇപ്പോള്‍ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസ് ആക്രമികള്‍ ഇപ്പോഴും ഇസ്രായേലില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷന്‍ അഭിസംബോധനയില്‍ സമ്മതിച്ചു. ഇപ്പോള്‍ ഗാസയില്‍ നടത്തിയ വ്യോമാക്രണങ്ങള്‍ തുടക്കം മാത്രമാണെന്നും നെതന്വാഹു ആവര്‍ത്തിച്ചു.