ലാലു അലക്‌സിന്റെ ‘ഇമ്പം’ എന്ന സിനിമയുടെ ട്രയ്‌ലര്‍ പുറത്തുവന്നു

Advertisements
Advertisements

ശ്രീജിത്ത് ചന്ദ്രന്റെ സംവിധാനത്തില്‍ ലാലു അലക്‌സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഇമ്പം’ എന്ന സിനിമയുടെ ട്രയ്‌ലര്‍ പുറത്തുവന്നു. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇമ്പം മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 27നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

Advertisements

വിനീത് ശ്രീനിവാസനു പുറമേ അപര്‍ണ ബാലമുരളി, ശ്രീകാന്ത് ഹരിഹരന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നുത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ഇമ്പത്തിന്റെ ഓഡിയോ റൈറ്റ്‌സ് നേടിയിരുന്നു. ഛായാഗ്രഹണം നിജയ് ജയന്‍ ആണ്. ബാംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിലാണ് ഡോ മാത്യു മാമ്പ്രയാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അബിന്‍ എടവനക്കാട്, ഡിസൈന്‍സ് രാഹുല്‍ രാജ് ആണ്.

പി എസ് ജയഹരിയുടെ സംഗീത സംവിധാനത്തില്‍ വിനായക് ശശികുമാറിന്റെ വരികളില്‍ മായികാ എന്ന് തുടങ്ങുന്ന ഗാനം നേരത്തെ റിലീസായിരുന്നു. സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍. ആര്‍ട്ട് ആഷിഫ് എടയാടന്‍ ആണ്. കോസ്റ്റ്യൂം സൂര്യ ശേഖര്‍ നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന്റെ മേക്കപ്പ് മനു മോഹന്‍, സൗണ്ട് റെക്കോര്‍ഡിങ് രൂപേഷ് പുരുഷോത്തമന്‍, അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, വിഎഫ്എക്‌സ് വിനു വിശ്വന്‍, ആക്ഷന്‍ ജിതിന്‍ വക്കച്ചന്‍, സ്റ്റില്‍സ് സുമേഷ് സുധാകരന്‍, പിആര്‍ഒ പി ശിവപ്രസാദ്, മാര്‍ക്കറ്റിങ് സ്‌നേക്ക് പ്ലാന്റ് എല്‍എല്‍പി എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!