800 എക്കർ പറമ്പിലെ ഒരു മരച്ചുവട്ടില്‍ പോസ്റ്റുമാന്‍ പാഴ്സല്‍ വച്ചു; പാർസൽ അന്വേഷിക്കുന്ന ഉടമയുടെ വീഡിയോ വൈറൽ !

Advertisements
Advertisements

ഓസ്ട്രേലിയയില്‍ ഒരു പോസ്റ്റ് മാന്‍ ഉടമയ്ക്ക് നല്‍കേണ്ട പാര്‍സല്‍ അവരുടെ സ്ഥലത്തെ ഒരു മരച്ചുവട്ടില്‍ വച്ചിട്ട് പോയി. എന്നാല്‍ ഇയാള്‍ കൃത്യമായി ഏത് മരച്ചുവട്ടിലാണ് പാര്‍സര്‍ വച്ചതെന്ന് ഉടമയെ അറിയിച്ചില്ല. ഇതേ തുടര്‍ന്ന് സ്ത്രീ തന്‍റെ 800 ഏക്കര്‍ പറമ്പ് മുഴുവന്‍ പാര്‍സല്‍ അന്വേഷിക്കുന്ന വീഡിയോ യൂറ്റ്യൂബില്‍ വൈറലായി. സെൻട്രൽ ക്വീൻസ്‌ലാന്‍റിലെ താമസക്കാരിയായ ഹെയ്ഡിക്ക് വന്ന പാഴ്സലാണ് പോസ്റ്റ്മാന്‍ മരച്ചുവട്ടില്‍ ഉപേക്ഷിച്ചത്. തുടര്‍ന്ന് പാര്‍സല്‍ ഡെലിവറി ചെയ്തെന്ന് ഇവര്‍ക്ക് ഓസ്‌ട്രേലിയൻ പോസ്റ്റിൽ നിന്ന് സന്ദേശം ലഭിച്ചു. എന്നാല്‍ അതെവിടെയാണ് ഡെലിവറി ചെയ്തതെന്ന് അറിയിച്ചില്ല.

Advertisements

ഒക്‌ടോബർ 22 ന് ഞായറാഴ്ച, ടിക്‌ടോക്കിലൂടെയായിരുന്നു ഹെയ്‌ഡി തന്‍റെ അനുഭവം പറഞ്ഞത്. പിന്നാലെ ഇത് ടിക്ടോക്കില്‍ വൈറലായി. പാഴ്സല്‍ കണ്ടെത്താന്‍ താന്‍ മണിക്കൂറുകളോളം അന്വേഷിച്ചെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. അതൊരു ‘മണ്ടന്‍’ നീക്കമായിരുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ നഗരത്തില്‍ ഇല്ലാത്തപ്പോള്‍ പാഴ്സലുകള്‍ സാധാരണയായി അവരുടെ പ്രാദേശിക സ്റ്റോറില്‍ ഏല്‍പ്പിക്കുകയാണ് പതിവ്. സ്വാഭാവികമായും അറിയിപ്പ് ലഭിച്ചപ്പോള്‍ അവര്‍ പ്രാദേശിക സ്റ്റോറിലെത്തി. എന്നാല്‍ അവിടെ പാര്‍സല്‍ ഇല്ലെന്ന് അറിഞ്ഞു. തുടര്‍ന്ന് ഓസ്‌ട്രേലിയ പോസ്റ്റ് ആപ്പ് പരിശോധിച്ചു. അതില്‍ പാര്‍സല്‍ സുരക്ഷിതമായ സ്ഥലത്ത് വച്ചിട്ടുണ്ടെന്ന അറിയിപ്പായിരുന്നു ഉണ്ടായിരുന്നത്. പോസ്റ്റ്മാന്‍ തന്‍റെ വീട്ടിലേക്കുള്ള വഴിയിലോ മുന്‍ ഗേറ്റിലോ എത്തിയിട്ടില്ലെന്നും പകരം പറമ്പിലെ ഒരു മരച്ചുവട്ടില്‍ പാഴ്സല്‍ വച്ചിട്ട് പോവുകയായിരുന്നെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു.

ഒടുവില്‍ ഓസ്‌ട്രേലിയൻ പോസ്റ്റ് പരാമർശിച്ച “സുരക്ഷിത സ്ഥലം” അവര്‍ കണ്ടെത്തി. “100 ഡോളർ (8,324 രൂപ) വിലയുള്ള എന്‍റെ പാഴ്സൽ ഞാൻ കണ്ടെത്തി” അവര്‍ വീഡിയോയില്‍ പറയുന്നു. “വിവേകബുദ്ധിയുള്ള ഏതൊരു വ്യക്തിയും, ഡ്രൈവേ വഴി മുമ്പോട്ട് ഡ്രൈവ് ചെയ്യുമെന്ന് നിങ്ങൾ കരുതുന്നു. ” എന്നാല്‍ ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. “ചിയേഴ്സ് ഓസ്‌ട്രേലിയ പോസ്റ്റ്, നന്നായി ചെയ്തു,” എന്ന് പറഞ്ഞു കൊണ്ടാണ് അവര്‍ തന്‍റെ വീഡിയോ അവസാനിപ്പിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഓസ്‌ട്രേലിയൻ പോസ്റ്റ് ക്ഷമാപണവുമായി രംഗത്തെത്തി. “കത്തുകളും പാഴ്‌സലുകളും വിതരണം ചെയ്യുക, ഭൂരിഭാഗം ഇനങ്ങളും സുരക്ഷിതമായി ഡെലിവർ ചെയ്യുക” എന്ന തങ്ങളുടെ ഉത്തരവാദിത്തം ഗൗരവമായി എടുക്കുന്നുവെന്ന് ഓസ്ട്രേലിയന്‍ പോസ്റ്റ് മറുപടി പറഞ്ഞു. അവരുടെ ഭാഗത്തുനിന്നുണ്ടായ അസൗകര്യത്തിൽ നേരിട്ട് ക്ഷമാപണവും നടത്തി.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!