കഴിഞ്ഞ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു നെല്‍സണ്‍ സംവിധാനം ചെയ്ത ‘ജയിലര്‍’. രജനികാന്തിന്റെ താരമൂല്യത്തെ ഉപയോഗപ്പെടുത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്കുമാര് തുടങ്ങിയവരുടെ അതിഥിവേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രം ബോക്സോഫീസില്‍ 600 കോടിയിലേറെ നേടിയെന്നാണ് കണക്കുകള്‍.
പ്രതിനായകനായി എത്തിയ മലയാളി താരം വിനായകനും വലിയ കൈയടി ലഭിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ആ സമയം മുതല്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ആരാധകർക്ക് ഏറെ ആവേശമുളവാക്കുന്ന റിപ്പോർട്ടുകളാണ് ജയിലർ 2 നെക്കുറിച്ച് വരുന്നത്.
ജയിലർ 2 ല്‍ തെലുങ്കിലെ സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ ഒരു സുപ്രധാന വേഷത്തിലേക്ക് പരിഗണിക്കുന്നതായാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. രണ്ടാം ഭാഗത്തില്‍ മോഹൻലാലും ശിവ്രാജ്കുമാറും ഭാഗമാകുമോ എന്ന ചർച്ചകളുമുണ്ട്. തലൈവരുടെ 172-ാം ചിത്രമായി ജയിലർ 2 ഒരുങ്ങുമെന്നാണ് വിവരം.
അതേസമയം അതേ സമയം ജയിലര്‍ 2ന് വേണ്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് രജനികാന്തിന്റെയും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന്റെയും പച്ചക്കൊടി ലഭിച്ചിട്ടുണ്ടെന്നും പ്രീ പ്രൊഡക്ഷന്‍ ജൂണില്‍ ആരംഭിച്ചേക്കുമെന്നും പ്രസ്തുത റിപ്പോട്ടുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിക്ക് ശേഷമാവും ജയിലര്‍ 2 ആരംഭിക്കുക. ലോകേഷ് ചിത്രം എന്ന് പൂര്‍ത്തിയാവും എന്നതിനെ ആശ്രയിച്ചാവും ഇതിന്റെ തുടക്കം. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് വിവരം.