മാതളനാരങ്ങയ്ക്ക് ഹൃദയാരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയും. രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദയധമനികളുടെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്താനും അവ സഹായകമാണ്.
കലോറി കുറഞ്ഞതും നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയിൽ ഉയർന്ന അളവിൽ അടങ്ങിയ പഴമാണ് മാതള നാരങ്ങ. വിറ്റാമിൻ സി, കെ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും ഫ്ലേവനോയ്ഡുകളും പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളും മാതളത്തിൽ അടങ്ങിയിട്ടുണ്ട്.
പതിവായി മാതള നാരങ്ങ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യത്തെ സഹായിക്കും. സന്ധിവാതം, ചില അർബുദങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ രോഗങ്ങളെ ചെറുക്കാനും മാതള നാരങ്ങ സഹായിക്കുന്നു.
മാതളനാരങ്ങയുടെ പൾപ്പും തൊലിയും പോളിഫെനോളുകളും ഫ്ലേവനോയിഡുകളും ഉൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. മാതളം പതിവായി കഴിക്കുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതായി ഇറാനിയൻ ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ റിസർച്ച് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
വൻകുടൽ കാൻസർ സാധ്യത കുറയ്ക്കാനും ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും മാതളനാരങ്ങ സഹായകമാണെന്ന് ഓക്‌സിഡേറ്റീവ് മെഡിസിൻ ആൻ്റ് സെല്ലുലാർ ലോംഗ്വിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Advertisements
Advertisements
Advertisements
Advertisements
Advertisements