ഫൂട്ടേജ് ട്രെയിലർ റി ക്രിയേറ്റ് ചെയ്യൂ, സ്മാർട്ഫോൺ സമ്മാനമായി നേടൂ..

Advertisements
Advertisements

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ഒരു ഗംഭീര പരീക്ഷണ മലയാള ചിത്രം ‘ഫൂട്ടേജ്’ റിലീസിനു തയാറെടുക്കുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത അവതരണശൈലിയുമായി എത്തിയ ഫൂട്ടേജിന്റെ ട്രെയിർ പ്രേക്ഷകരുടെ ഇടയിൽ തരംഗമാണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ റിക്രിയേറ്റ് ചെയ്യാൻ പ്രേക്ഷകർക്കും അവസരം. നിങ്ങളുടേതായ രീതിയിൽ ഫൂട്ടേജ് ട്രൈലെർ റിക്രിയേറ്റ് ചെയ്ത് റീൽ ആയി ചെയ്തു നിങ്ങെളുടെ ഫെയ്സ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ #footageMovieContest എന്ന ടാഗോടെ അപ്‌ലോഡ് ചെയ്തതിനു ശേഷം ലിങ്ക് 9995811111എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് അയയ്ക്കൂ. സിനിമയുടെ സ്വഭാവത്തോട് ചേരുന്ന രീതിയിൽ ട്രെയിലർ റിക്രിയേറ്റ് ചെയ്യുന്ന അഞ്ചു പേർക്ക് 5G സ്മാർട് ഫോൺ സമ്മാനമായി നൽകും. നടി മഞ്ജു വാരിയറും സംവിധായകൻ സൈജു ശ്രീധരനും ചേർന്നാകും വിജയികൾക്ക് സ്മാർട്ഫോൺ സമ്മാനിക്കുക.

Advertisements

മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തും. മലയാളത്തിൽ ഇതുവരെ കണ്ടുവരാത്ത പരീക്ഷണ ശൈലിയിലാണ് ചിത്രത്തിന്റെ അവതരണം. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനാണ് സൈജു ശ്രീധരൻ. ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രകാട്ട് ഫിലിംസാണ്. മഞ്ജു വാരിയർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നു.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് നിർമാണം. കോ പ്രൊഡ്യൂസർ രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസർ അനീഷ് സി സലിം,ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു, ഛായാഗ്രഹണം ഷിനോസ്, എഡിറ്റര്‍ സൈജു ശ്രീധരന്‍, പ്രൊഡക്‌ഷൻ കണ്‍ട്രോളർ കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം അപ്പുണ്ണി സാജന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍.

Advertisements

വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് രോഹിത് കൃഷ്ണൻ, സ്റ്റണ്ട് ഇര്‍ഫാന്‍ അമീര്‍, വിഎഫ്എക്‌സ് മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേശ്, സൗണ്ട് ഡിസൈന്‍ നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ് ഡാന്‍ ജോസ്,ചീഫ് അസോ ഡയറക്ടര്‍-പ്രിനിഷ് പ്രഭാകരന്‍, പ്രൊജക്ട് ഡിസൈന്‍ സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിങ്, പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, പിആർഒ എ.എസ്. ദിനേശ്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!