പുരസ്കാര വേദിയിലും നെഞ്ചുലഞ്ഞ്; ഫിലിം ഫെയർ തിളക്കത്തിലും വയനാടിന് വേണ്ടി സംസാരിച്ച് താരങ്ങൾ

Advertisements
Advertisements

നിരവധി താരങ്ങളാണ് ഫിലിം ഫെയർ പുരസ്കാര വേദിയിൽ വയനാടിന് വേണ്ടി സംസാരിച്ചത്. പുരസ്കാരത്തിളക്കത്തിൽ നിൽക്കുമ്പോഴും സന്തോഷത്തേക്കാളുപരി തങ്ങളുടെ സഹോദരങ്ങളുടെ ദുരിതത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഫിലിം ഫെയർ പുരസ്കാര വേദിയിൽ മുഴങ്ങിയത്. കേരളത്തേയാകെ ബാധിച്ചിരിക്കുന്ന തീരാനഷ്ടത്തെ കുറിച്ചും താരങ്ങൾ ഓർമ്മപ്പെടുത്തി. ഇന്ത്യൻ സിനിമാ വേദി ഒന്നാകെ അണിനിരക്കുന്ന വേദിയിലായിരുന്നു വയനാടിൻ്റെ ദുരന്തം പ്രധാന്യത്തോടെ ഉയർന്ന് വന്നത്.

Advertisements

‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം ഫിലിം ഫെയർ വേദിയിൽ മമ്മൂട്ടി തന്നെ വയനാടിനെ പരാമർശിച്ച് രംഗത്ത് വന്നു. ‘ഇത് എനിക്ക് സന്തോഷം നൽകുന്ന നിമിഷമാണ്, പക്ഷെ എനിക്ക് സന്തോമായിരിക്കാൻ സാധിക്കുന്നില്ല. വയനാട്ടിലെ എന്റെ പ്രിയപ്പെട്ടവർ ദുരിതമനുഭവിക്കുകയാണ്. എല്ലാവരും അവരെ പിന്തുണയ്ക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. മമ്മൂട്ടിയുടെ ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ‘ഞങ്ങളുടെ കേരളത്തിൽ വലിയ ദുരന്തം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ പുരസ്കാര നിമിഷം സന്തോഷം നൽകുന്നില്ല’, എന്നായിരുന്നു ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്കാരമേറ്റുവാങ്ങിയ വിൻസി അലോഷ്യസ് വേദിയിൽ പറഞ്ഞത്. ഇവിടെ നിൽക്കാൻ സാധിച്ചത് വലിയ കാര്യമായി കാണുന്നു പക്ഷെ, ഈ സമയം നല്ലതല്ല, കാരണം വയനാടിൻ്റെ അവസ്ഥ മറ്റൊന്നാണ്, എന്ന് നടി അപർണ ദാസും പ്രതികരിച്ചു.

വയനാടിനെ മാത്രമല്ല ഹിമചലിലെ ദുരന്തത്തിലെ ആളുകളുടെ അവസ്ഥകളെ കുറിച്ചും നടൻ പ്രകാശ് രാജ് ഫിലിം ഫെയർ വേദിയിൽ സംസാരിച്ചു. ‘ഇവ പ്രകൃതിയുടെ രോഷമല്ല, ഇത് നമ്മൾ സ്വയം വരുത്തിവെച്ച ദുരന്തമാണ്. നാം ഇനിയെങ്കിലും ഈ പാഠങ്ങളിൽ നിന്ന് പഠിക്കേണ്ടതുണ്ട്. നമുക്ക് പ്രകൃതിയെ സംരക്ഷിക്കേണ്ടത് എത്ര പ്രധാനമാണെന്ന അവബോധം സൃഷ്ടിക്കാം. പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് ശ്രമിക്കാം’, അദ്ദേഹം പറഞ്ഞു. 2018 എന്ന സിനിമയ്ക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംവിധായകൻ ജൂഡ് ആന്തണി ജോസഫും പ്രതികരിച്ചു. ‘കേരളം വീണ്ടും ഒരു പ്രകൃതി ദുരന്തത്തിലൂടെയാണ് കടന്നുപോകുന്നത്. വിവിധ സിനിമാ മേഖലകളിൽ നിന്നുള്ളവർ പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാൽ കൂടുതൽ പിന്തുണകൾ നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്, കാരണം ഞങ്ങൾക്ക് അത് ആവശ്യമാണ്, അത് ധനസഹായം മാത്രമല്ല, മറ്റ് വഴികളിലും’ എന്നായിരുന്നു ജൂഡിൻ്റെ പ്രതികരണം.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!