വിമാനയാത്രയിൽ നാളികേരം അനുവദനീയമല്ല; കാരണമിതാണ്

Advertisements
Advertisements

യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ കയ്യില്‍ കരുതണം എന്തൊക്കെ ഒഴിവാക്കണം എന്നുള്ളത് ഏതൊരു യാത്രക്കാരനും നേരിടുന്ന ധര്‍മ്മസങ്കടങ്ങളിലൊന്നാണ്. ഇത്തരത്തില്‍ വിമാന യാത്രക്കാരെ കുഴപ്പിക്കുന്ന കാര്യമാണ് ഹാന്‍ഡ് ലഗേജില്‍ എന്തൊക്കെ കരുതാമെന്നുള്ളത്. യാത്രക്കാര്‍ പ്രതീക്ഷിക്കാത്ത പല സാധനങ്ങള്‍ക്കും വിമാന കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് നാളികേ വിമാനയാത്രക്കിടെ ഭര്‍ത്താവിന്റെ അമ്മക്കുണ്ടായ അനുഭവം പങ്കുവെച്ച് യുവതിയുടെ എക്‌സ് പോസ്റ്റിന് വിമാന കമ്പനിയായ ഇന്‍ഡിഗോ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തീപ്പിടിക്കാന്‍ സാധ്യതയേറെയുള്ള വസ്തുവാണ് ഉണക്ക തേങ്ങ. അതുകൊണ്ടാണ് ചെക്കിന്‍ ബാഗില്‍ തേങ്ങ അനുവദിക്കാത്തത് എന്നാണ് ഇന്‍ഡിഗോ മറുപടി നല്‍കിയത്. തേങ്ങയില്‍ എണ്ണയുടെ അളവ് കൂടുതലായതുകൊണ്ടുതന്നെ തീ കത്താനുള്ള സാധ്യത കൂടുതലാണ തേങ്ങ വിമാനത്തിനുള്ളില്‍ കൊണ്ടുപോകുന്നത് വിമാന കമ്പനികള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും കഷണങ്ങളാക്കിയ തേങ്ങാക്കൊത്ത് കൊണ്ടുപോകാമെന്ന് സ്‌പൈസ് ജെറ്റ് വിശദീകരിക്കുന്നുണ്ട് അയാട്ടയുടെ ( ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷൻ) അപകടകരമായ വസ്തുക്കളുടെ പട്ടികയില്‍ ക്ലാസ് നാല് കാറ്റഗറിയിലാണ് തേങ്ങയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തേങ്ങ കൊണ്ടുള്ള ഉത്പന്നങ്ങള്‍ വിമാനത്തില്‍ അനുവദനീയമാണ്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!