ലെബനനിലെ സ്‌ഫോടന പരമ്പര: പേജര്‍, വാക്കി-ടോക്കി ഉറവിടം നിഗൂഢം

Advertisements
Advertisements

രണ്ട് ദിവസം തുടര്‍ച്ചയായി വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ലെബനനില്‍ നടത്തിയ സ്‌ഫോടന പരമ്പരയില്‍ ലോകവും അക്ഷരാര്‍ഥത്തില്‍ ഭീതിയിലാണ്. ഇതുവരെ കാണാത്ത യുദ്ധമാതൃകയില്‍ ഒരേസമയം ആയിരക്കണക്കിന് ‘പേജര്‍’ ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നു ആദ്യ സംഭവം എങ്കില്‍ തൊട്ടടുത്ത ദിനം നടന്ന സ്‌ഫോടനം നിരവധി ‘വാക്കി-ടോക്കി’ ഉപകരണങ്ങളിലായിരുന്നു

Advertisements

ആദ്യ സ്‌ഫോടന പരമ്പര പോലെ തന്നെ രണ്ടാം പൊട്ടിത്തെറിയുടെ കാരണവും ഇപ്പോഴും നിഗൂഢം. ലെബനനില്‍ ഇന്നലെ പൊട്ടിത്തെറിച്ച വാക്കി-ടോക്കികള്‍ വ്യാജമായി നിര്‍മിച്ചതാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതിന് ചില കാരണങ്ങളുമുണ്ട്.

സ്ഫോടനങ്ങള്‍ക്ക് ഏറെ സാമ്യതകള്‍,

Advertisements

നിഗൂഢതകള്‍ സ്ഫോടന പരമ്പര ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍ രണ്ട് സ്ഫോടനവും നടന്നത് വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസുകളില്‍ പലയിടങ്ങളില്‍ ഒരേസമയം പൊട്ടിത്തെറി പൊട്ടിത്തെറിച്ച ഉപകരണങ്ങളുടെ ഉറവിടം അവ്യക്തതം ചൊവ്വാഴ്‌ചയായിരുന്നു ലെബനനില്‍ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്ഫോടന പരമ്പര. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസായ ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ബെയ്‌റൂത്തിലടക്കമുണ്ടായ സ്ഫോടന പരമ്പരയില്‍ 12 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഈ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടവരുടെ ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്കാര ചടങ്ങുകള്‍ക്കിടെയാണ് ബുധനാഴ്‌ച വാക്കി-ടോക്കി എന്ന മറ്റൊരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണം പൊട്ടിത്തെറിക്കുന്ന രണ്ടാം സ്ഫോടന പരമ്പരയുണ്ടായത്.

വാക്കി-ടോക്കി സ്ഫോടനങ്ങളില്‍ 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലെബനന്‍റെ വിവിധയിടങ്ങളില്‍ ഒരേസമയം ഹിസ്ബുല്ല കേന്ദ്രങ്ങള്‍ വിറപ്പിച്ച് പേജര്‍ സ്ഫോടന പരമ്പരയുണ്ടായതിന്‍റെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമായി തുടരുന്നു. പൊട്ടിത്തെറിച്ച പേജര്‍ ഉപകരണങ്ങളില്‍ നിശ്ചിത അളവില്‍ സ്ഫോടനവസ്തു നിറച്ചിരുന്നതായാണ് ലബനന്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് അടക്കമുള്ള രാജ്യാന്തര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. എപ്പോള്‍, എങ്ങനെ ഇവ നിറച്ചു എന്നതിന്‍റെ ചുരുളഴിഞ്ഞിട്ടില്ല. തായ്‌വാന്‍ കമ്പനിയായ ‘ഗോള്‍ഡ് അപ്പോളോ’യാണ് ഈ പേജറുകളുടെ നിര്‍മാതാക്കളെന്ന് സ്ഫോടനങ്ങളുടെ ചിത്രങ്ങള്‍ സഹിതം ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം കമ്പനി സ്ഥാപകന്‍ നിഷേധിച്ചു.

ഞങ്ങളുടെ ലോഗോ ഉപയോഗിച്ച് മറ്റൊരു കമ്പനിയാണ് പേജറുകള്‍ നിര്‍മിക്കുന്നത് എന്നാണ് ഗോള്‍ഡ് അപ്പോളോ സ്ഥാപകന്‍റെ വാദം. എന്നാല്‍ കമ്പനി ആ രണ്ടാമന്‍റെ പേര് വെളിപ്പെടുത്തിയില്ല. ഈ കമ്പനി യൂറോപ്പിലാണ് എന്ന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അപ്‌ഡേറ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!