10 വർഷത്തിനുള്ളില്‍ സ്ത്രീകള്‍ പുരുഷൻമാരെ ഒഴിവാക്കി തങ്ങളുടെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റോബോട്ടുകളെ ഉപയോഗിക്കുമെന്ന് റിപ്പോർട്ട്. ഇയാന്‍ പിയേഴ്‌സന്‍ എന്ന ഗവേഷകനാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൂടാതെ 2025 ഓടെ സമ്ബന്ന കുടുംബങ്ങളില്‍ റോബോട്ട് സെക്‌സ് രൂപപ്പെടുമെന്ന് ഇദ്ദേഹം പ്രവചിച്ചതായും ബ്രിട്ടീഷ് ദിനപത്രമായ ദി സണ്‍ റിപ്പോർട്ട് ചെയ്തു.സ്ത്രീകള്‍ക്ക് റോബോട്ടുകളെ പ്രണയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പലരും ഇദ്ദേഹത്തിന്റെ ആശയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ഇന്ന് സെക്‌സ് ടോയ്‌സ്, സെക്‌സ് ഡോള്‍സ്, ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് (എഐ), റോബോട്ടുകള്‍ എന്നിവയെ ലൈംഗിക ആവശ്യങ്ങള്‍ക്കായി വലിയ തോതില്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രവചനം ശരിയാകുമെന്നും ചിലർ വിലയിരുത്തുന്നു. സ്ത്രീകള്‍ റോബോട്ടുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോകുന്ന കാലം തൊട്ടടുത്തെത്തിയെന്നും പിയേഴ്‌സണ്‍ സൂചിപ്പിച്ചു. ലൈംഗിക ഉപകരണങ്ങളും വൈബ്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കിടയില്‍ റോബോട്ട് സെക്‌സ് കൂടുതല്‍ പ്രചാരത്തിലാകാൻ അധികം സമയം വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2050-ഓടെ റോബോട്ട് സെക്‌സ് എന്നത് വളരെ സാധാരണമാകുമെന്നും ഇത് മനുഷ്യ സ്‌നേഹത്തെ ഒന്നായി മറികടക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. ദി റൈസ് ഓഫ് ദി റോബോസെക്ഷ്വല്‍സ് എന്ന എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ 2030-ഓടെ വെർച്വല്‍ റിയാലിറ്റി സെക്‌സ് സാധാരണ കാര്യമാകുമെന്ന് പ്രവചിക്കുന്നു. 2035-ഓടെ സെക്‌സ് ടോയ്‌സ്, വെർച്വല്‍ റിയാലിറ്റി സെക്‌സുമായി ബന്ധിപ്പിക്കപ്പെടുമെന്നും ഇത് സൂചന നല്‍കുന്നു.
” സെക്‌സ് റോബോട്ടുകള്‍ വൈകാരിക പ്രശ്നങ്ങള്‍ ഇല്ലാതാക്കി മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും, ആളുകള്‍ക്ക് അവരുടെ ജീവിതത്തില്‍ നിന്ന് കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും,” പിയേഴ്‌സണ്‍ റിപ്പോർട്ടില്‍ പറഞ്ഞതായിഡെയ്‌ലി ഡോട്ട്ഉദ്ധരിച്ചു .എങ്കിലും യഥാർത്ഥ ബന്ധങ്ങള്‍ക്ക് എപ്പോഴും ഉയർന്ന മൂല്യം ഉള്ളതിനാല്‍ റോബോട്ട് സെക്‌സിനെ ഒരു ഭീഷണിയായി കാണേണ്ടതില്ലെന്നും, മറിച്ച് മനുഷ്യൻ്റെ ലൈംഗികതയ്ക്ക് ഇത് ഒരു അനുഗ്രഹമായി കാണാമെന്നും പിയേഴ്‌സണ്‍ കൂട്ടിച്ചേർത്തു.